ഈ ജൂലൈയില്‍ 23.9 ലക്ഷം അകൌണ്ടുകള്‍ ആണ് വാട്ട്സാപ്പ് ഇന്‍ഡ്യയില്‍ നിരോധിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ പോസ്റ്റിന്റെ ആദ്യത്തെ എഴുത്തുകാരനെക്കുറിച്ചുള്ള വിവരം കൈമാറാം എന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ കമ്പനി നേരിട്ടാണ്14.2 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചത്. ഇന്‍ഡ്യയില്‍ വ്യാജ വാര്‍ത്തയും വിദ്വേഷ പ്രസംഗവും പ്രചരിപ്പിക്കുന്നു എന്ന് വിമര്‍ശനം കേള്‍ക്കുന്ന ഈ കമ്പനി, ജൂണില്‍ 22.1 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചിരുന്നു.
— സ്രോതസ്സ് thewire.in | 02/Sep/2022
[സാമൂഹ്യമാധ്യമ അകൌണ്ടുകളെടുക്കാതിരിക്കുക. അഥവ ഉണ്ടെങ്കില്‍ കഴിവതും അതില്‍ ഒന്നും ചെയ്യാതിരിക്കുക. വായിക്കുക മാത്രം ചെയ്യുക.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.