മീഥേന്റെ ആഗോള അന്തരീക്ഷ സാന്ദ്രത ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.2018 ലെ 1,866 parts per billion (ppb) (ശതകോടിക്ക് 1,866 കണം) ല്‍ നിന്ന് 2019 ല്‍ 1,875 ppb ല്‍ എത്തി. United States National Oceanographic and Atmospheric Administration (NOAA) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മീഥേന്‍ ശക്തമായ ഒരു ഹരിതഗൃഹ വാതകമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 25 മടങ്ങ് ആഗോളതപന ശക്തിയുള്ളതാണ് മീഥേന്‍. രേഖപ്പെടുത്തല്‍ തുടങ്ങിയ 1983 മുതലുള്ള കണക്കില്‍ 2019 ലെ സംഖ്യ ഏറ്റവും ഉയര്‍ന്നതാണെന്ന് മാത്രമല്ല, കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ ഒറ്റവര്‍ഷത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധനവുണ്ടാകുന്നതില്‍ രണ്ടാമതും ആണത്.
— സ്രോതസ്സ് downtoearth.org.in | 16 Apr 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.