A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0)
സബര്‍മതി ആശ്രമം വീണ്ടും വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പൊതു താല്‍പ്പര്യ ഹര്‍ജി ഗൂജറാത്ത് ഹൈക്കോടതി സെപ്റ്റംബര്‍ 8 ന് തള്ളി. ആശ്രമം പുതുക്കാനുള്ള സര്‍ക്കാരിന്റെ Rs 1,200-കോടി രൂപ പദ്ധതിയെ തുടക്കം മുതല്‍ തുഷാര്‍ ഗാന്ധി എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് മഹാത്മ ഗാന്ധി 1917 – 1930 കാലത്ത് ജീവിച്ചിരുന്ന ആശ്രമം പുതുക്കാനുള്ള Gandhi Ashram Memorial and Precinct Development Project. ഗുജറാത്ത് ഹൈക്കോടതി മുമ്പും ഇദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയിരുന്നു. പിന്നീട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. ഏപ്രിലില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് ജസ്റ്റീസ് D.Y. Chandrachud ന്റേയും ജസ്റ്റീസ് Surya Kant ന്റേയും ബഞ്ച് കേസ് ഹൈക്കോടതിയിലേക്ക് തിരികെ വിട്ടു. സബര്‍മതി ആശ്രമത്തിന്റെ ഭൌതിക ഘടന മാറ്റുന്നതാണ് ഈ പദ്ധതി എന്ന് ഗാന്ധി പറയുന്നു. ഗാന്ധിജിയുടെ തത്വചിന്തയായ ലാളിത്യത്തെ അത് ബാധിക്കും.
— സ്രോതസ്സ് thewire.in | 09/Sep/2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.