തങ്ങളുടെ ശമ്പള വ്യവസ്ഥകളെ റദ്ദാക്കിക്കൊണ്ട് മുമ്പത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലെ Royal Mail ലെ തൊഴിലാളികള്‍ പുതിയ സമരം തുടങ്ങി. “അന്തസ്സുള്ള അനുയോജ്യ” വേതന വര്‍ദ്ധനവ് കമ്പനിയില്‍ നിന്നും ആവശ്യപ്പെടുന്ന പരിപാടിയുടെ ഭാഗമായാണ് ഇത്. കോവിഡ്-19 മഹാമാരി സമയത്ത് അവശ്യ തൊഴിലാളികള്‍ എന്ന് വര്‍ഗ്ഗീകരിച്ചിട്ടും വെറും 2% ശമ്പള വര്‍ദ്ധനാണ് കൊടുത്തത്. ഇതില്‍ ബ്രിട്ടീഷ് തൊഴിലാളികള്‍ സംതൃപ്തരല്ലായിരുന്നു. Communications Workers Union (CWU) ആണ് ഇന്നത്തെ സമരം ആസൂത്രണം ചെയ്തത്. അവര്‍ രാജ്യത്തെ എല്ലാ പോസ്റ്റോഫീസുകള്‍ക്ക് മുമ്പിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒരു ലക്ഷം തൊഴിലാളികളണ് ഈ സമരത്തില്‍ പങ്കെടുക്കുന്നത്.
— സ്രോതസ്സ് twitter.com/WallStreetSilv | 31 Aug 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.