ഫ്രാന്‍സിന്റെ കാര്‍ബണ്‍ അടിസ്ഥാനമായ വ്യവസായങ്ങള്‍ മൊത്തം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് തുല്യമാണ് അതിസമ്പന്നര്‍ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍. Cop27 UN കാലാവസ്ഥ സംഭാഷണത്തിലാണ് ഈ വിശകലനം പ്രസിദ്ധപ്പെടുത്തിയത്. 125 ശതകോടീശ്വരന്‍മാരുടെ നിക്ഷേപങ്ങളുടെ കാര്‍ബണ്‍ ആഘാതം ഗവേഷകര്‍ പഠിച്ചു. 183 കമ്പനികളിലെ അവരുടെ നിക്ഷേപം $2.4 ലക്ഷം കോടി ഡോളറാണ്. ഓരോ ശതകോടീശ്വരന്റേയും നിക്ഷേപത്തില്‍ നിന്ന് വര്‍ഷം തോറും 30 ലക്ഷം ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെടുന്നു. താഴെ ജീവിക്കുന്ന 90% ആളുകളുടെ ശരാശരി ഉദ്‌വമനം 2.76 ടണ്‍ ആണ്. 125 അതിസമ്പന്നരെല്ലാം കൂടി വര്‍ഷം തോറും 39.3 കോടി ടണ്‍ ഹരിതഗൃഹ വാതക ഉദ്‌വമനം നടത്തുന്നു. ഫ്രാന്‍സിന്റെ ഉദ്‌വമനത്തിന് തുല്യമാണിത്.
— സ്രോതസ്സ് theguardian.com | Sandra Laville | 7 Nov 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.