ഒന്റാറിയോയിലെ 55,000 ല്‍ അധികം വിദ്യാഭ്യാസ തൊഴിലാളികള്‍ തൊഴില്‍ ചെയ്യാതെ പുറത്ത് വന്ന് ശമ്പളത്തിന്റെ കാര്യത്തില്‍ ഒരു ‘നിര്‍ദ്ദയമായ’ ആയ നിയമത്തിനെതിരെ സമരത്തിന് പ്രതിജ്ഞയെടുത്തു. ഇവരെ പ്രതിനിധാനം ചെയ്യുന്ന Canadian Union of Public Employees വെള്ളിയാഴ്ച സമരം തുടങ്ങി. അതിവേഗത്തില്‍ പാസാക്കിയ Bill 28 സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിദിനം C$4,000 ($2,955; £2,260) ഡോളര്‍ പിഴയിടുന്ന ഒന്നാണ്. നമ്മുടെ കണ്‍മുമ്പില്‍ Charter of Rights and Freedoms പിച്ചിച്ചീന്തുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഇതിനെക്കുറിച്ച് Canadian Civil Liberties Association പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം ഒക്കെ അപകടപ്പെടുത്തുന്നതാണ് പുതിയ നിയമം.
— സ്രോതസ്സ് theguardian.com | 4 Nov 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.