1856 ല്‍ ആണ് Nalagarh ലെ Government Model Boys Senior Secondary School സ്ഥാപിതമായത്. 6-12 വരെയുള്ള ക്ലാസുകളിലായി 800 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു.
മുമ്പത്തെ ഭൌതികശാസ്ത്ര അദ്ധ്യാപകനായ Jitender Kumar ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍. 6 കിലോവാട്ട് ശേഷിയുള്ള മൂന്ന് സൌരോര്‍ജ്ജ യൂണിറ്റുകള്‍ ഈ സ്കൂളില്‍ സ്ഥാപിക്കുന്നതിന് സഹായം Himachal Pradesh Council for Science Technology and Environment (HIMCOSTE) നല്‍കി.
18kW സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചത് 40 ദിവസം കൊണ്ടാണ്. മൊത്തം Rs 9.18 ലക്ഷം രൂപ ചിലവായി. HIMCOSTE ആണ് എല്ലാം ചെയ്തത്.
സ്കൂളിന് പ്രതിമാസം 1,500 യൂണിറ്റ് വൈദ്യുതി വേണം. സ്കൂളില്‍ സ്ഥാപിച്ച 18kW ല്‍ നിന്ന് പ്രതിമാസം 2,000 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുന്നു. വൈദ്യുതി ചിലവ് പൂജ്യം ആക്കാനായി ഇതിനാല്‍ കഴിയുന്നു.
— സ്രോതസ്സ് downtoearth.org.in | 15 Nov 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.