കൊലപാതകം കറുത്ത സ്ത്രീകളെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന മുന്നറീപ്പ് മിസൌറിയിലെ കന്‍സാസ് നഗര പോലീസ് അവഗണിച്ചു എന്ന് അവിടുത്തെ കറുത്ത താമസക്കാര്‍ പറയുന്നു. കുറ്റവാളിയുടെ captives ല്‍ ഒരാള്‍ രക്ഷപെട്ട് വന്ന് ഇക്കാര്യം പുറത്ത് പറയുന്നത് വരെ പോലീസ് ഒന്നും ചെയ്തില്ല. തന്നെ ഒരു വെള്ളക്കാരന്‍ ഒരു മാസമായി തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്ന് ഭൂഗര്‍ഭമുറിയില്‍ നിന്നും രക്ഷപെട്ട Excelsior Springs ലെ 22-വയസുള്ള കറുത്ത സ്ത്രീ പറഞ്ഞു. കൂടുതല്‍ ഇരകളുണ്ടെന്നും അതെല്ലാം കറുത്ത സ്ത്രീകളാണെന്നും തന്നെ പോലെ അവരെയെല്ലാം ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആ സ്ത്രീ പറയുന്നു. കുറ്റവാളി Timothy Haslett Jr. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പരമ്പര കൊലപാതകം എന്നത് വെറും ഊഹാപോഹമാണെന്നാണ് അയാളുടെ അറസ്റ്റിന് മുമ്പ് വരെ പോലീസ് പറഞ്ഞത്.
— സ്രോതസ്സ് democracynow.org | Oct 18, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.