സാമ്പത്തിക അസമത്വം 2000 – 2021 കാലത്ത് വര്‍ദ്ധിച്ചു

21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും സാമ്പത്തിക അസമത്വം കുറഞ്ഞു. ചില സ്ഥലങ്ങളില്‍ ആ ഗതി തിരികെയായിട്ടുണ്ട്. സാമ്പത്തിക വിടവ് ചെറുതാക്കാനുള്ള ശ്രമത്തെ 2007-08 ലെ ആഗോള സാമ്പത്തിക പ്രശ്നം മോശമായി ബാധിച്ചു. 2008 ല്‍ 43% ലേക്ക് താഴ്ന്ന 1% ക്കാരുടെ ആഗോള സമ്പത്ത് 2021 ആയപ്പോഴേക്കും 46% ലേക്ക് വീണ്ടും വര്‍ദ്ധിച്ചു. Credit Suisse യുടെ വാര്‍ഷിക Global Wealth റിപ്പോര്‍ട്ടിലാണിത് പറഞ്ഞിരിക്കുന്നത്.

സാമ്പത്തി അസമത്വങ്ങളും (അവയുടെ ചടുലതയും) രാജ്യങ്ങള്‍ക്കനുസരിച്ച് വളരേറെ മാറും. ഉക്രെയ്ന്‍ അധിനിവേശത്തിന് മുമ്പ് റഷ്യ ഏറ്റവും അധികം സാമ്പത്തിക കേന്ദ്രീകരണം 1%ക്കാരിലുള്ള രാജ്യമായിരുന്നു. cronyism ന്റെ ആഴമുള്ള ഒരു വ്യവസ്ഥ. കഴിഞ്ഞ വര്‍ഷവും ദേശീയ സമ്പത്തിന്റെ 60% ഉം 1%ക്കാരില്‍ കേന്ദ്രീകരിച്ച രാജ്യമായിരുന്നു റഷ്യ. അതിന് ശേഷം റഷ്യയിലെ ശതകോടീശ്വരന്‍മാരുടെ ഭാഗ്യം ചുരുങ്ങി.

വലിയ സാമ്പത്തിക അസമത്വം പ്രകടിപ്പിക്കുന്ന മറ്റ് രാജ്യങ്ങള്‍ ബ്രസീല്‍, ഇന്‍ഡ്യ, അമേരിക്ക എന്നിവയാണ്. 2000 – 2021 കാലത്ത് ചൈനയില്‍ സാമ്പത്തിക അസമത്വം വലുതായി വര്‍ദ്ധിച്ചു.

G20 സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും കുറവ് അസമത്വം ഉള്ള രാജ്യങ്ങള്‍ ജപ്പാനും ഫ്രാന്‍സും ആണ്. ഈ രാജ്യങ്ങളില്‍ സാമ്പത്തിക അസമത്വം കുറയുകയാണുണ്ടായത്. അവിടെ 1% ക്കാര്‍ക്ക് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് ആണ് ഉള്ളത്. ക്യാനഡയിലും സാമ്പത്തിക അസമത്വം കുറഞ്ഞതായി കാണുന്നു.

— സ്രോതസ്സ് statista.com | Katharina Buchholz | 08/Dec/2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )