സെപ്റ്റോസെക്കന്റ്(zeptosecond – ഒരു സെക്കന്റിന്റെ ശതകോടിയിലൊന്നിന്റെ ലക്ഷം കോടിയിലൊന്ന്) സൂഷ്മതയോടെ സമയം അളക്കാനുള്ള പുതിയ interferometric സങ്കേതം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശക്തമായ infrared laser pulses നോട് പ്രതികരിക്കുന്ന ഹൈഡ്രജന്‍ തന്‍മാത്രയുടെ H2, D2 എന്ന രണ്ട് വ്യത്യസ്ഥ ഐസോട്ടോപ്പുകള്‍ പുറത്തുവിടുന്ന അള്‍ട്രാവയലറ്റ് പ്രകാശ pulses ലെ ഇടവേള വ്യത്യാസം അളക്കാനായി അവര്‍ ഈ സങ്കേതം ഉപയോഗിച്ചു. ഈ വ്യത്യാസം മൂന്ന് അറ്റോസെക്കന്റുകളാണ് (attoseconds – ഒരു സെക്കന്റിന്റെ quintillion ല്‍ ഒന്ന്). ഭാരം കൂടിയതും കുറഞ്ഞതുമായ അണുകേന്ദ്രത്തിന്റെ വ്യത്യസ്ഥമായ ചലനം കാരണമാണിതുണ്ടാകുന്നത്. Australian Attosecond Science Facility യിലേയും Brisbane Australia യിലെ Griffith University യുടെ Centre for Quantum Dynamics ലേയും ശാസ്ത്രജ്ഞരാണ് അത് വികസിപ്പിച്ചത്.
— സ്രോതസ്സ് griffith.edu.au | Dec 5, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.