കാലാവസ്ഥാ മാറ്റത്തിന് തടയിടുന്നത് വിസമ്മതിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമായി കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരി Sydney Harbour Bridge ന്റെ ഒരു വരി തടസപ്പെടുത്തി. അവരെ അധികാരികള്‍ 15 മാസത്തേക്ക് ജയിലിടച്ചു. പിന്നീട് ജാമ്യം നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ ബിസിനസ് അനുകൂല അജണ്ടക്ക് വേണ്ടി എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദയമായ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ശിക്ഷ. റഷ്യക്കെതിരെ ഉക്രെയ്നില്‍ US-NATO നടത്തുന്ന proxy യുദ്ധത്തിന്റെ മറവില്‍ കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കോര്‍പ്പറേറ്റുകളുണ്ടാക്കുന്ന ഫോസില്‍ ഇന്ധന അമിത ലാഭങ്ങള്‍ സംരക്ഷിക്കുന്നതും അവരുടെ പരിപാടിയാണ്.
Deanna “Violet” Coco യെ ജയിലേക്ക് അയക്കുന്നത് വഴി കോര്‍പ്പറേറ്റ് ഉന്നതരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായ ഏത് പ്രതിഷേധത്തിനും എതിരെ വലിയ ഒരു സന്ദേശം ആണ് കൊടുക്കുന്നത്. New South Wales (NSW) Liberal-National സര്‍ക്കാര്‍ ഏപ്രിലില്‍ കൊണ്ടുവന്ന ഈ നിയമം അനുസരിച്ച് ആദ്യമായി ശിക്ഷിക്കപ്പെടുന്ന വ്യക്തിയാണ് അവര്‍. റോഡ്, റയില്‍, തുരങ്കം, പാലം, വ്യാവസായിക എസ്റ്റേറ്റ് തുടങ്ങിയയിടങ്ങളില്‍ സമരം ചെയ്താല്‍ $22,000 ഡോളര്‍ വരെ പിഴയും രണ്ട് വര്‍ഷം വരെയുള്ള ജയില്‍ വാസവും ലഭിക്കും.
— സ്രോതസ്സ് wsws.org | Dec 6, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.