Chelsea Manning കൊടുത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ 12 വര്‍ഷം മുമ്പ് വിക്കിലീക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച 5 പത്രങ്ങളായ New York Times, Le Monde, Der Spiegel, El País എന്നിവരോടൊപ്പം ചേര്‍ന്ന് Guardian നും, ജൂലിയന്‍ അസാഞ്ജിനെതിരായ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു കത്തില്‍ ഒപ്പുവെച്ചു. അസാഞ്ജ് കേസ് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനെ ആസ്ട്രേലിയയുടെ പ്രധാനമന്ത്രി Anthony Albanese വ്യക്തിപരമായി നിര്‍ബന്ധിപ്പിക്കുന്നു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പെട്ടെന്ന് ഈ മുഖ്യധാര പിന്‍തുണയുണ്ടായിരിക്കുന്നത്.
ഈ കത്തില്‍ Guardian ന്റെ പങ്കുചേരല്‍ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്. തുടക്കത്തില്‍ അസാഞ്ജിനെതിരെ കേസെടുക്കണമെന്ന പൊതുജന പിന്‍തുണ നിര്‍മ്മിച്ചെടുക്കാനായി മുഖ്യ പങ്ക് വഹിച്ചത് അവരായിരുന്നല്ലോ. നായകനായ വിക്കിലീക്സ് സ്ഥാപകനെതിരായ കേസ് അവസാനിപ്പിക്കണമെന്ന് Guardian ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും നല്ല കാര്യം അവര്‍ ചെയ്ത ആ കളങ്കപ്പെടുത്തലുകളും, spin jobs, പച്ചക്കള്ളങ്ങളും പിന്‍വലിക്കുകയും അവ പ്രസിദ്ധപ്പെടുത്തിയതിന് ഔപചാരികമായി മാപ്പ് പറയുകയുമാണ് വേണ്ടത്.
— സ്രോതസ്സ് caitlinjohnstone.com | Nov 30, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.