മിക്ക ആളുകള്‍ക്കും രണ്ട് ലിംഗ ക്രോമസോമുകളുണ്ട്. രണ്ട് X ഓ ഒരു X ഉം ഒരു Y യുമോ. അവ ഒരു രാജിയില്‍ സ്ത്രീ പുരുഷ ജീവശാസ്ത്ര സ്വഭാവങ്ങള്‍ നല്‍കുന്നു. പ്രതിരോധവ്യവസ്ഥ സംവിധാനം, നാഡീ വ്യവസ്ഥ വികാസം, രോഗ ഗ്രഹണക്ഷമത, മരുന്നുകളോടുള്ള പ്രതികരണങ്ങള്‍ തുടങ്ങി വളരെ വിശാലമായ ഫലങ്ങള്‍ ഈ ക്രോമസോമുകള്‍ക്കുണ്ട്. X, Y ക്രോമസോമുകളുടെ പ്രത്യേക പങ്കിനെക്കുറിച്ച് സൂക്ഷ്മപരിശോധന ചെയ്യുന്നത് വിഷമകരമാണ്. ഉദാഹരണത്തിന് ഇപ്പോഴുള്ള ഉപകരണങ്ങള്‍ വെച്ച് ജീനുകളുടേതോ ഹോര്‍മോണുകളുടേയോ ഫലങ്ങളെന്ന് കുരുക്കഴിക്കാന്‍ വിഷമമാണ്.
ഈ തടസം മറികടക്കാനുള്ള ഒരു ഉപകരണം ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഒറ്റ ഒരു വ്യക്തിയില്‍ നിന്ന് XX, XY കോശങ്ങള്‍ നിര്‍മ്മിക്കുന്നത് വഴിയാണിത്. രോഗങ്ങളെ എങ്ങനെ ലിംഗ ക്രോമസോമുകള്‍ ബാധിക്കുന്നു എന്നതും ആദ്യകാല വളര്‍ച്ചയില്‍ അവ വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ചുള്ള ദീര്‍ഘകാലമായുള്ള ചോദ്യങ്ങള്‍ക്ക് അത് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.
— സ്രോതസ്സ് scientificamerican.com | Dec 21, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.