ഇന്‍ഡ്യയുടെ നിയമ സമൂഹത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തികളിലൊരാളായ പ്രശാന്ത് ഭൂഷണ്‍ ഇന്‍ഡ്യയുടെ സുപ്രീം കോടതിയിലെ ഒരു പൊതുതാല്‍പ്പര്യ വക്കീലാണ്. ഒക്റ്റോബര്‍ 15, 1956 ന് ജനിച്ച അദ്ദേഹം വധശിക്ഷയുടേയും, കാശ്മീരിലെ പങ്കിനെക്കുറിച്ചും, നെക്സലിസത്തിനെതിരെയും, രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിലേയും ഇന്‍ഡ്യയുടെ നയങ്ങളുടെ വിമര്‍ശകനാണ്. ജന്‍ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിനെ അദ്ദേഹം സഹായിച്ചു. പിന്നീട് ആശയപരമായ ഭിന്നതകാരണം അവരില്‍ നിന്ന് അകന്നു. യോഗേന്ദ്ര യാദവ് സ്ഥാപിച്ച സ്വരാജ് അഭിയാന്‍ എന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഹിമാചല്‍ പ്രദേശിലെ പാലമ്പൂരിലെ Sambhaavnaa Institute of Public Policy and Politics ന്റേയും പ്രസിഡന്റാണ് അദ്ദേഹം.
— സ്രോതസ്സ് newsclick.in | Arif Ayaz Parrey | 26 Jan 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.