വെബ് സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ കാരണമായി മിക്കപ്പോഴും പറയുന്ന ഒരു കാരണം ‘ഇന്‍ഡ്യന്‍ രാഷ്ട്രത്തിന്റെ സംരക്ഷണം’ എന്നതാണ്. അടുത്തകാലത്ത് വന്ന ഒരു റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ആ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2015 – ജൂണ്‍ 2022 കാലത്ത് ഏകദേശം 55,580 വെബ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍, URLs, applications തുടങ്ങിയവ പൂട്ടിച്ചു.
ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിയമ സേവന സംഘടനയായ SFLC.in ആണ് ‘Finding 404: A Report on Website Blocking in India‘ എന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.
വെബ് സൈറ്റുകളുടേയോ ആപ്ലിക്കേഷനുകളുടേയോ ഉള്ളടക്കം ഇന്‍ഡ്യന്‍ ഭരണഘടയുടെ Article 19(2), Information Technology Act, 2000 ന്റെ Section 69A എന്നിവയുടെ അപവാദങ്ങള്‍ക്കകത്ത് പെടുമ്പോഴാണ് ഇന്റര്‍നെറ്റ് ബ്ലോക്കിങ് ഉണ്ടാകുന്നത്. Copyright Act, 1957. ലംഘിച്ചാലും അങ്ങനെ ചെയ്യും.
— സ്രോതസ്സ് thewire.in | 17/Jan/2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.