മാര്‍ച്ച് 1 ന് കോണ്‍ഗ്രസ് പ്രസിഡന്റ് Mallikarjuna Kharge, National Conference നേതാവ് Farooq Abdullah, Samajwadi Partyയുടെ Akhilesh Yadav, Rashtriya Janata Dal ന്റെ Tejaswi Yadav ഉള്‍പ്പടെയുള്ള ധാരാളം BJP അല്ലാത്ത നേതാക്കള്‍ തമിഴ്നാട്ടിലേക്ക് എത്തി. തമിഴ്നാട് മുഖ്യമന്ത്രി M.K. സ്റ്റാലിന്റെ 70ാം ജന്മദിനത്തിന് പങ്കുചേരാനാണ് അവരെത്തിയത്. ആ സന്ദര്‍ഭം പ്രതിപക്ഷത്തിന്റെ വമ്പന്‍ ഐക്യത്തെ കാണിക്കുന്നതായിരുന്നു. BJPയെ എതിര്‍ക്കാനും ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ സമരം ചെയ്യാനും ദേശീയ തലത്തില്‍ ശക്തമായ മുന്നണി നിര്‍മ്മിക്കുന്നതിന് നേതാക്കള്‍ ഉത്സുകരാണ്.
ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവോ എന്ന് തൊട്ട് അടുത്ത ദിവസം മാധ്യമപ്രവര്‍ത്തകര്‍ സ്റ്റാലിനോട് ചോദിച്ചു. താന്‍ “ഇപ്പോള്‍ തന്നെ അവിടെയാണ്” എന്ന് അദ്ദേഹം മറുപടിയും നല്‍കി. മണിക്കൂറുകള്‍ക്ക് ശേഷം, തമിഴ്നാട്ടില്‍ വടക്കെ ഇന്‍ഡ്യയില്‍ നിന്നുള്ള “കുടിയേറ്റ തൊഴിലാളികളെ ആക്രമിക്കുന്നതിന്റെ” വ്യാജ ആഖ്യാനങ്ങളും കിംവദന്തികളും സാമൂഹ്യമാധ്യമങ്ങളില്‍ ഒഴുകാന്‍ തുടങ്ങി.
ഈ വീഡിയോകളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ തട്ടിപ്പാണെന്ന് ധാരാളം സത്യാന്വേഷകര്‍ കണ്ടെത്തി. ആ ആഖ്യാനത്തിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം അവര്‍ പുറത്തുകൊണ്ടുവരുകയും ചെയ്തു.
— സ്രോതസ്സ് thewire.in | 07/Mar/2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.