എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ പ്രകൃതിവാതക ഖനനത്തിന്റെ ആവശ്യകതകളില്‍ തടയലുകള്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ ഇടപെടലുകള്‍ വേണം. കാലിഫോര്‍ണിയയിലെ 21.7 ലക്ഷം ആളുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എണ്ണ പ്രകൃതിവാതക കിണറുകളുടെ 2,500’ ന് അകത്ത് ജീവിക്കുന്നവരാണ്. 73.7 ലക്ഷം കാലിഫോര്‍ണിയക്കാര്‍ എണ്ണക്കിണറുകളില്‍ നിന്ന് ഒന്നര കിലോമീറ്ററിനകത്ത് ജീവിക്കുന്നു.
— സ്രോതസ്സ് fractracker.org | Dec 17, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
#classwar