വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു

Linksys, DLink, Belkin ഉള്‍പ്പടെയുള്ള 10 നിര്‍മ്മാതാക്കളു‌‌ടെ വീടുകളില്‍ ഉപയോഗിക്കുന്ന routers നെ രഹസ്യ ശ്രവണ പോസ്റ്റുകളായി മാറ്റാം എന്നും അത് വഴി അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ ഗതാഗതത്തെ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ ബാധിക്കാനും Central Intelligence Agency നെ അനുവദിക്കുന്നു. വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു രഹസ്യ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. CherryBlossom എന്ന് കോഡ്പേരുള്ള ഈ ഫംവെയര്‍ D-Link-ന്റെ DIR-130 ലും Linksys ന്റെ WRT300N ലും പ്രത്യേകിച്ചും ഫലപ്രദമാണ്. കാരണം ശക്തമായ administrative password ഉണ്ടായാലും അവയെ വിദൂരത്ത് നിന്ന് ബാധിക്കാം. universal plug and play എന്ന സാധാരണ സംവിധാനം പ്രവര്‍ത്തനക്ഷമമാണെങ്കില്‍ Tomato എന്ന് കോഡ്-പേരുള്ള ഒരു exploit ന് അവരുടെ പാസ്‌വേര്‍ഡ് ചോര്‍ത്തിയെടുക്കാം. സാധാരണ പാസ്സ്‌വേര്‍ഡോ എളുപ്പത്തില്‍ ഊഹിക്കാവുന്നതോ ആയ administrative password ഉള്ള റൌട്ടറുകളെ എളുപ്പത്തില്‍ ബാധിക്കും.

— സ്രോതസ്സ് arstechnica.com | 6/16/2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ