ഇസ്രായേലുമായുള്ള സ്ഥാപന ബന്ധങ്ങള്‍ ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു. പ്രത്യേകിച്ചും ടെല്‍ അവീവ് നഗരവുമായുള്ള ബന്ധം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്നു എന്ന് മേയര്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ പ്രധാനമന്ത്രി Benjamin Netanyahu ന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നഗരത്തിന്റെ ഇടതുപക്ഷ മേയര്‍ Ada Colau കത്തയച്ചു. ബാഴ്സിലോണയിലെ പാലസ്തീന്‍ അനുകൂല സംഘങ്ങള്‍ കൊടുത്ത അപേക്ഷയുടെ ഫലമായാണ് ഈ നടപടി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.