കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Al-Aqsa Mosque ല്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷ മന്ത്രി Itamar Ben-Gvir അടുത്ത കാലത്തെ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സില്‍ അടിയന്തിര യോഗം കൂടാന്‍ പോകുന്നു. ആ സന്ദര്‍ശനത്തെ മദ്ധ്യപൂര്‍വ്വേഷ്യ മൊത്തം അപലപിച്ചു. Ben-Gvir ന്റെ സന്ദര്‍ശനം “അഭൂതപൂര്‍വ്വമായ പ്രകോപനം” ആണെന്ന് പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. Ben-Gvir ന്റെ പ്രവര്‍ത്തി കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്ന് സൈനിക സംഘമായ ഹമാസ് പറഞ്ഞു. സന്ദര്‍ശനത്തിനോടുള്ള പ്രതിഷേധമായി ഇസ്രായേലിന്റെ അംബാസിഡറോട് ഹാജരാകാന്‍ ജോര്‍ദാന്‍ ആവശ്യപ്പെട്ടു.
— സ്രോതസ്സ് democracynow.org | Jan 05, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.