Jorge Videla (1976-1981) യുടേയും Reynaldo Bignone (1982-1983) ന്റേയും ഏകാധിപത്യ ഭരണ കാലത്ത് മനുഷ്യവംശത്തിന് തന്നെ എതിരായ കുറ്റകൃത്യങ്ങൾ ചെയ്ത ശിക്ഷിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ പരസ്യമായി പിൻതുണച്ചതിന് വിരമിച്ച ജനറൽ Rodrigo Soloaga നെ Cavalry Retirees Commission ന്റെ പ്രസിഡന്റ് എന്ന സ്ഥാനത്ത് നിന്ന് അർജന്റീനയുടെ പ്രതിരോധ മന്ത്രി Jorge Taiana നീക്കം ചെയ്തു.
Cavalry Day യില് അയാൾ തന്റെ cavalry comrades നെ പിൻതുണച്ച് സംസാരിച്ചു. Videla യുടേയും Bignone യുടേയും ഭരണത്തെ അയാൾ ഏകാധിപത്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തില്ല. പകരം അത് “വിഷമ കാലം” എന്നാണ് പറഞ്ഞത് – അവരുടെ ഇപ്പോഴത്തെ ജയിൽവാസത്തെ “ആത്മസംയമനത്തോടെ” നേരിടുന്നതിന്. Soloaga യുടെ വാക്കുകൾ എല്ലാ ജനാധിപത്യ തത്വങ്ങൾക്കും എതിരാണെന്ന് Taiana പറഞ്ഞു. എന്ത് സാഹചര്യത്തിലും ഞങ്ങൾക്ക് ഈ സ്വഭാവം സഹിക്കാനാകില്ല എന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. സൈന്യത്തിന്റെ അച്ചടക്ക നിയന്ത്രണങ്ങളേയും “ഓർമ്മ, സത്യം, നീതി” നയത്തേയും ലംഘിക്കുന്നതാണ് Soloaga യുടെ സ്വഭാവം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
— സ്രോതസ്സ് telesurenglish.net | 30 Apr 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.