45-വയസായ ഒരു ദളിത് പുരുഷനെ ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിൽ സവർണരായ ആളുകൾ തല്ലിക്കൊന്നു. ജാതി നിയമ പ്രകാരം വേറെ ഇരുന്ന് കഴിക്കുന്നതിന് പകരം എല്ലാവരുടേയും ഒപ്പമിരുന്ന് വിവാഹസദ്യ കഴിച്ചതിന് ശേഷമാണിത്.
ലോഹാഘട്ട് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഇയാളെ മണിക്കൂറുകളോളം ശാരീരികമായി പീഡിപ്പിച്ചു എന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നു. പിന്നീട് അവിടെ നിന്ന് ഹൽദ്വാനിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് അയാൾ മരിച്ചു.
ചമ്പാവത് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. ഒപ്പം SC/ST (Prevention of Atrocities) Act ന്റെ വകുപ്പുകളും ചേർത്തു. അജ്ഞാതരായ ആളുകൾക്കെതിരെ FIR ഉം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു അറസ്റ്റും ചെയ്തിട്ടില്ല.
— സ്രോതസ്സ് thewire.in | 03/Dec/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.