2020 ൽ കാർബൺ ഡൈ ഓക്സൈഡ് നില കഴിഞ്ഞ 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത പുതിയ ഉന്നതിയിലെത്തി എന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വിഭാഗം പറയുന്നു. World Meteorological Organization ന്റെ Greenhouse Gas Bulletin ൽ ആണ് ഈ റിപ്പോർട്ട് വന്നത്. 2020 ൽ CO2 ന്റെ നില 413.2 parts per million (ppm) ആയി. വ്യവസായവൽക്കരണത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 149% വർദ്ധനവ്. 2019 മഹാമാരി സമയത്ത് ഫോസിലിന്ധന CO2 ൽ 5.6% കുറവ് വന്നിരുന്നു. അത് തിരികെ വർദ്ധിച്ചു. വ്യവസായവൽക്കരണത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മീഥേൻ 262% ഉം നൈട്രസ് ഓക്സൈഡുകൾ 123% ഉം വർദ്ധിച്ചു. 2015 ൽ ആണ് അന്തരീക്ഷത്തിലെ CO2 ന്റെ അളവ് 400 ppm എന്ന നാഴികക്കല്ല് പിന്നിട്ടത്. വെറും 5 വർഷങ്ങൾക്ക് ശേഷം അത് 413 ppm ന് അപ്പുറമായി.
— സ്രോതസ്സ് commondreams.org | Oct 25, 2021
ഇപ്പോഴത് 416.96 ppm ആണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.