ദശാബ്ദങ്ങളായുള്ള സ്ഥിരമായ മലിനീകരണത്തിനും വമ്പൻ എണ്ണയുമായുള്ള യുദ്ധത്തിനും ശേഷം ഇക്വഡോറിലെ ജനങ്ങൾ ആമസോണിലെ ഒരു സംരക്ഷിത പ്രദേശത്തെ ഖനനത്തിനെതിരായി ജനഹിത പരിശോധനയിൽ വോട്ട് ചെയ്തു.
ആമസോണിലെ Yasuni National Park ലെ Block 43 ൽ എണ്ണ പര്യവേഷണം നിർത്താനായി ഇക്വഡോറുകാർ വൻതോതിൽ വോട്ട് ചെയ്തു. മറ്റ് മനുഷ്യരുമായി ബന്ധമില്ലാത്ത Tagaeri, Taromenani ഗോത്രങ്ങൾ താമസിക്കുന്ന പത്ത് ലക്ഷം ഹെക്റ്റർ വനഭൂമിയാണത്.
ലോകത്തിലെ ഏറ്റവും ജൈവ വൈവിദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഇത്. ഈ തീരുമാനത്തിന്റെ ഫലമായി 70 കോടി ബാരൽ എണ്ണ ഭൂമിക്കടിയിൽ തന്നെ നിൽക്കും.
— സ്രോതസ്സ് priceofoil.org | Andy Rowell | Aug 22, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.