അമേരിക്കൻ അധികൃതർ എൽ സാൽവഡോർ സൈന്യത്തിൽ നിന്ന് വിരമിച്ച സൈനിക കേണലായ Roberto Antonio Garay Saravia യെ അറസ്റ്റ് ചെയ്തു. 1981 ലെ El Mozote കൂട്ടക്കൊലയുടെ പേരിലാണിത്. ഏഴ് ഗ്രാമങ്ങളിലായി 1,000 സാധാരണക്കാരെ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോർ സേന കൊന്നു. 2014ൽ അമേരിക്കയിലെ സ്ഥിരം താമസക്കാരനാകാനുള്ള അപേക്ഷയിൽ കൂട്ടക്കൊലയിലെ തന്റെ പങ്ക് മറച്ച് Garay വെച്ചു എന്ന് Immigration and Customs Enforcement പറയുന്നു. ജോർജ്ജിയയിലെ Fort Benning’s School of the Americas ൽ വെച്ചാണ് ആണ് Garayക്ക് സൈനിക പരിശീലനം കിട്ടിയത്. 1981 – ’84 കാലത്ത് നടന്ന വേറെ മൂന്ന് കൂട്ടക്കൊലകളിലും Garayക്ക് പങ്കുണ്ട്. പെൻസിൽവാനിയയിലെ immigration ജയിലിലാണ് അയാളെ പാർപ്പിച്ചിരിക്കുന്നത്. deport ചെയ്താൽ Garay എൽ സാൽവഡോറിൽ സ്വതന്ത്രനായി നടക്കും. കാരണം സാൽവഡോറിലെ അധികാരകൾ ഇയാൾക്കെതിരെയോ മറ്റ് സൈനിക ഉദ്യോഗസ്ഥർക്കെതിരെയോ അറസ്റ്റ് വാറന്റ് ഇറക്കിയിട്ടില്ല. റെയ്ഗണിന്റെ സർക്കാരും സാൽവഡോറിലെ പട്ടാളഭരണവും ഈ കൂട്ടക്കൊലകൾ വർഷങ്ങളോളം മറച്ച് വെച്ചിരിക്കുകയായിരുന്നു.
— സ്രോതസ്സ് democracynow.org | Apr 11, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.