ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം

Cambridge Analytica സംഭവത്തെ സൂചിപ്പിച്ചുകൊണ്ട്, മറ്റ് കമ്പനികളുമായി ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ചുള്ള വ്യാകുലതകൾ ഡൽഹി ഹൈക്കോടതി മാർച്ച് 30 ന് വ്യാകുലതകളുയർത്തി. അതിൽ നിയമവിരുദ്ധമായി ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക് കൊയ്തെടുക്കുന്നതിനെക്കുറിച്ച് അവിടെ അന്വേഷണം ഉണ്ടായിട്ടുണ്ട്. “ഡാറ്റ പങ്കുവെക്കുന്നത്, ഡാറ്റ ചുരണ്ടിയെടുക്കുന്നത്… ആരെങ്കിലും ഇത് പരിശോധിക്കണം. ഈ കേസിന് പുറമെ, ഓരോ പൗരൻമാരിലും 5,000 ഡാറ്റാ ബിന്ദുക്കളുണ്ടെന്നാണ് അവർ പറയുന്നത്. ഓരോ സന്ദർഭത്തിലും നിങ്ങളെന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് അവർക്ക് പ്രവചിക്കാനാകും,” കോടതി പറഞ്ഞു. മൽസര നിയന്ത്രണാധികാരിയായ Competition Commission of India (CCI) WhatsApp ന്റെ പുതിയ സ്വകാര്യത നയത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത് തടയാനാവില്ല എന്ന് ഒറ്റ ജഡ്ജി ഉത്തരവിനെതിരെ ഫേസ്ബുക്കും അതിന്റെ സ്ഥാപനമായ WhatsAppഉം കൊടുത്ത അപ്പീലിനെതിരെ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റീസ് Rajiv Shakdher, Poonam A. Bamba എന്നിവരുടെ ബഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

— സ്രോതസ്സ് thewire.in | 31/Mar/2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ