ഞെട്ടിപ്പിക്കുന്ന തോതിലാണ് അമേരിക്കയിലെ പോലീസ് ആളുകളെ കൊല്ലുന്നത്. ഈ വർഷം മാർച്ച് 24 ന് അകം അമേരിക്കയിലെ നീതിന്യായ സേന 249 പേരെ കൊന്നു. ദിവസം ശരാശരി മൂന്ന് പേരെ വീതം. Mapping Police Violence എന്ന സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്. George Floyd ന്റെ കൊലപാതകത്തിന് രണ്ട് വർഷത്തിന് ശേഷവും അമേരിക്കയിൽ പോലീസുകാരണമുണ്ടാകുന്ന മരണങ്ങൾ കുറക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
2013 ന് ശേഷം അമേരിക്കയിലെ പോലീസ് പ്രതിവർഷം 1,100 പേരെ വീതം കൊല്ലുന്നു. 2021 ൽ പോലീസുകാർ 1,136 പേരെ കൊന്നു. ഏറ്റവും മാരകമായ വർഷമായിരുന്നു അത്. Washington Post ഉം സമാനമായ ഡാറ്റ പ്രസിദ്ധപ്പെടുത്തി.
— സ്രോതസ്സ് theguardian.com | 30 Mar 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.