ഗംഗപ്പാ, വിട

‘ഗാന്ധിയുടെ ഡയറിയിൽനിന്നും ഞങ്ങൾ നിങ്ങളുടെ നമ്പർ കണ്ടെത്തി. അദ്ദേഹം ഹൈവേക്ക് സമീപത്ത് കാറിടിച്ച് മരിച്ചു,’ റേഷൻ കടയുടമയും രാഷ്ട്രീയപ്രവർത്തകനുമായ ബി കൃഷ്ണയ്യ ഡിസംബർ 9 ഞായറാഴ്ച രാത്രി ഏഴരയോടെ എന്നെ ഫോണിൽ അറിയിച്ചു.
2017 മേയ് മാസത്തിൽ പാരി-യ്ക്ക് വേണ്ടി ഞാൻ ഗംഗപ്പയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അന്ന് അദ്ദേഹത്തിന് ഏകദേശം 83 വയസ്സായിരുന്നു പ്രായം. കർഷകത്തൊഴിലാളിയായി 70 വർഷം അദ്ധ്വാനിച്ചതിനുശേഷം, അദ്ദേഹം മഹാത്മാവിന്റെ വേഷം ധരിച്ച് പടിഞ്ഞാറൻ ആന്ധ്രാപ്രദേശിലെ അനന്തപൂർ നഗരത്തിലുടനീളം പൊതുസ്ഥലങ്ങളിൽ നിൽക്കാൻ തുടങ്ങി. കർഷകത്തൊഴിലാളിയുടെ ജോലിയിൽനിന്ന് ലഭിച്ചതിനേക്കാൾ മികച്ച വരുമാനമാണ് അദ്ദേഹത്തിന് ആ വേഷപ്പകർച്ചയിൽനിന്ന് ദാനമായി ലഭിച്ചത്.

ഗാന്ധിയെപ്പോലെ ഒരു ദുർബലനായ മനുഷ്യന് ഒരു സാമ്രാജ്യത്തെ ഇളക്കിമറിക്കാനും താഴെയിറക്കാനും കഴിഞ്ഞത് കുട്ടിക്കാലത്ത് തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയാവാൻ അവശ്യ്യം വേണ്ടത്, യാത്രയും ക്ഷമയുമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. നിരന്തരം സഞ്ചരിച്ചും പുതിയ ആളുകളുമായി പരിചയപ്പെട്ടും, ഗംഗപ്പ ജീവിതത്തിൽ തന്നെ വേട്ടയാടിക്കൊണ്ടിരുന്ന ദളിത ജാതിബോധത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

ഞാൻ ആദ്യമായി ഗംഗപ്പയെ കണ്ടപ്പോൾ, തന്റെ ജാതിയെക്കുറിച്ച് എഴുതരുതെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. കാരണം, രാത്രി അദ്ദേഹം തങ്ങിയിരുന്ന അനന്തപുരിലെ ഒരു ക്ഷേത്രത്തിൽ ആരോടും താൻ ദളിത് വിഭാഗത്തിൽപ്പെട്ടവനാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഗാന്ധിയായി രൂപം മാറുമ്പോഴും ഒരു മതപുരോഹിതനെപ്പോലെ പൂണൂൽ, കുങ്കുമം തുടങ്ങിയ മതചിഹ്നങ്ങൾ അദ്ദേഹം അണിഞ്ഞിരുന്നു.

അവശനായ ആ വൃദ്ധനെ ഇടിച്ചുവീഴ്ത്തിയ കാർ മാത്രം ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.

— സ്രോതസ്സ് ruralindiaonline.org | Rahul M, പരിഭാഷ: അനിറ്റ് ജോസഫ് | May 12, 2022

[ഇയാളെന്താകും അംബേദ്കറുടെ വേഷം കെട്ടാതിരുന്നത്!]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ