ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് വിളിക്കപ്പെട്ടിട്ടുള്ള അതിഥികൾക്ക് വരാനായി, വെറും 10 ദിവസത്തേക്ക് ചടങ്ങ് നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഗുജറാത്തിലെ ജാംനഗർ നഗരത്തിലുള്ള പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം നരേന്ദ്ര മോഡി സർക്കാർ നൽകി. പാകിസ്ഥാന്റെ അതിർത്തിക്ക് അടുത്തുള്ള Indian Air Force വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം ഫെബ്രുവരി 25 – മാർച്ച് 5 വരെയാണ് കൊടുത്തിരിക്കുന്നത്. ഫെബ്രുവരി 28 – മാർച്ച് 4 വരെ ജാംനഗർ വിമാനത്താവളത്തിൽ കുറഞ്ഞത് 150 വിമാനങ്ങളെങ്കിലും എത്തും. അതിൽ 50 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തുന്നവയാണ്. ഈ 5 ദിവസം വിമാനത്താവളത്തിൽ 300 ൽ അധികം വിമാനങ്ങളുടെ നീക്കം ഉണ്ടാകും. വിവാഹത്തിന് പ്രത്യേകമായി ഈ സ്വകാര്യ വിമാനങ്ങൾക്ക് സാങ്കേതികമായി sensitive സ്ഥലത്ത് പ്രവേശനം കൊടുക്കുക മാത്രമല്ല വ്യോമസേന അനുവദിച്ചത്. ഒപ്പം അതിഥികളുടെ മഹാ ഒഴുക്കിന്റെ തയ്യാറെടുപ്പായി യാത്രക്കാരുടെ കെട്ടിടം 475 sq m ൽ നിന്ന് 900 sq m ലേക്ക് AAI (Airports Authority of India) വർദ്ധിപ്പിച്ചു. മുമ്പ് മണിക്കൂറിൽ 180 യാത്രക്കാരെത്തിയിരുന്ന വിമാനത്താവളത്തിൽ 360 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാക്കി.

— സ്രോതസ്സ് thewire.in | 02.03.24

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ