40 വർഷം മുമ്പ് രാജ്യത്തെ ഏറ്റവും ക്രൂരമായ സംഘര്‍ഷ കാലത്ത് 25 ആദിവാസികളെ, അതിൽ കൂടുതലും കുട്ടികളായിരുന്നു, കൊന്നതിന് ഗ്വാട്ടിമാലയിലെ വിരമിച്ച കേണൽ Juan Ovalle Salazar നെ 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. മദ്ധ്യ അമേരിക്കൻ രാജ്യത്തെ സൈന്യത്തിലെ മുമ്പത്തെ 8 മറ്റ് അംഗങ്ങളേയും ശിക്ഷിച്ചിട്ടുണ്ട്.
തലസ്ഥാനത്തി വടക്ക് ഭാഗത്തുള്ള Rancho Bejuco പർവ്വത ഗ്രാമത്തിലെ 17 കുട്ടികളുൾപ്പെട 25 Maya Achi വ്യക്തികളെ കൂട്ടക്കൊല ചെയ്തത് ജൂലൈ 29, 1982 ന് ആയിരുന്നു. [അമേരിക്കയുടെ പിൻതുണയുള്ള] ജനറൽ Efrain Rios Montt ന്റെ 17-മാസത്തെ ഭരണം [അമേരിക്കയുടെ പിൻതുണയുള്ള] 36-വർഷത്തെ ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും ക്രൂരമായ കാലമായിരുന്നു. Rios Montt നെ വംശഹത്യയുടെ പേരിൽ 2013 ൽ ശിക്ഷിച്ചിരുന്നു. പിന്നീട് ഹൈക്കോടതി അത് റദ്ദാക്കി.
— സ്രോതസ്സ് reuters.com | Aug 25, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.