കാറ്റലാൻകാർക്കെതിരെ പെഗസസും കൻഡിറുഉം ഉപയോഗിച്ചുള്ള കൂലിപ്പട്ടാളക്കാരുടെ വിപുലമായ ചാരസോഫ്റ്റ്‍വെയർ പ്രയോഗം

Pegasus ഉപയോഗിച്ച് ലോകം മൊത്തമുള്ള Android ഫോണുകളെ NSO Group ന് ഹാക്ക് ചെയ്യാൻ പറ്റുന്ന ഒരു പഴുത് അടക്കാനുള്ള CVE-2019-3568 എന്ന പാച്ച് 2019 ൽ വാട്ട്സാപ്പ് ഇറക്കി. അതേ സമയം ആ പഴുത് ബാധിച്ച 1,400 ഉപയോകക്താക്കൾക്ക് WhatsApp സന്ദേശം അയച്ചു. സ്പെയിനിലെ കറ്റലോണിയയിലെ പൊതു സമൂഹ, രാഷ്ട്രീയ രംഗത്തെ ധാരാളം പേർ ആ പട്ടികയിലുണ്ട്. പൊതു സമൂഹത്തിലെ ഇരകളെ അറിയിക്കുന്നതിലും എങ്ങനെ കൂടുതൽ സുരക്ഷിതമാകാം എന്നതിന് വേണ്ട നടപടികളെടുക്കുന്നതിൽ WhatsApp നെ Citizen Lab സഹായിച്ചു.

പെഗസസോ മറ്റൊരു കൂലിപ്പട്ടാള ഹാക്കിങ് കമ്പനിയായ Candiru യുടെ ചാരസോഫ്റ്റ്‍വെയറോ കുറഞ്ഞത് 65 വ്യക്തികളെ ലക്ഷ്യം വെക്കുകയോ ബാധിക്കുകയോ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 63 പേരെ ബാധിച്ചത് പെഗസസായിരുന്നു. നാല് പേരിൽ Candiru ഉം ബാധിച്ചു. രണ്ട് പേരിൽ രണ്ട് ചാരസോഫ്റ്റ്‍വെയറും ബാധിച്ചു. യൂറോപ്യൻ പാർളമെന്റ് അംഗങ്ങൾ, കറ്റലാൻ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വക്കീലൻമാർ, സാമൂഹ്യ സംഘടന അംഗങ്ങൾ ഒക്കെ പെടും. ചില അവസരത്തിൽ അവരുടെ കുടുംബാംഗങ്ങളും ബാധിക്കപ്പെട്ടു.

— സ്രോതസ്സ് citizenlab.ca | Apr 18, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ