5 വർഷത്തേക്ക് $4.5 കോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതി CIA ധനസഹായം നൽകുന്ന കാലിഫോർണിയയിലെ സോഫ്റ്റ് വെയർ സ്ഥാപനമായ Palantir Technologies മായി ചേർന്ന് World Food Program (WFP) പ്രഖ്യാപിച്ചു. ഈ പദ്ധതിയെ ഞെട്ടിക്കുന്നതും പേടിപ്പിക്കുന്നതും ഉത്തരവാദിത്തമില്ലാത്തതും ദോഷമുണ്ടാൻ സാദ്ധ്യതയുള്ളതുമായി വിശേഷിപ്പിച്ചു ഡാറ്റ സ്വകാര്യതയുടേയും മനുഷ്യാവകാശത്തിന്റേയും വക്താക്കൾ.
“ഡാറ്റ വളരെ sensitive ആണ്. ഡാറ്റ ശേഖരിക്കുന്നതും, കടത്തുന്നതും, പ്രക്രിയ ചെയ്യുന്നതും പരിമിതപ്പെടുത്താൻ വേണ്ടി അതിന് ശരിയായ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് അടിസ്ഥാനപരമായതാണ്. WFP സഹായം സ്വീകരിക്കുന്നവർ ഇപ്പോൾതന്നെ അതിതീവൃമായി ദുർബലമായ സ്ഥിതിയിലാണ്. കൂടുതൽ ദോഷമുണ്ടാക്കുന്ന അപകടത്തിലേക്കും ചൂഷണത്തിലേക്കും അവരെ തള്ളിയിടരുത്,” എന്ന് Privacy International പറഞ്ഞു.
പ്രസിഡന്റ് ട്രമ്പിന്റെ പിൻതുണക്കാരും ശതകോടീശ്വരും റിപ്പബ്ലിക്കൻ സംഭാവനാദാദാവും ആയ Peter Thiel ആണ് CIA യിൽ നിന്നുള്ള ആദ്യ പണം ഉപയോഗിച്ച് Palantir ന്റെ സഹസ്ഥാപകനായത്.
— സ്രോതസ്സ് commondreams.org | Feb 06, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.