കുറഞ്ഞത് 2456 ഫോസിലിന്ധന സ്വാധീനിക്കലുകാർക്കാണ് ദുബായിലെ COP28 സമ്മേളനത്തിൽ പ്രവേശനം ലഭിച്ചത്. ലോകത്തെ ഏറ്റവും വലിയ മലിനീകരണക്കാരുടെ പ്രതിനിധികൾ അഭൂതപൂർവ്വമായ സാന്നിദ്ധ്യമാണ് അത് കാണിക്കുന്നത് എന്ന് Kick Big Polluters Out (KBPO) സംഘടന നടത്തിയ വിശകലനത്തിൽ പറയുന്നു.
ആഗോള താപനിലയും ഹരിതഗൃഹ വാതക ഉദ്‍വമനവും റിക്കോഡുകൾ തകർക്കുന്ന വർഷത്തിൽ, ക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ ഫോസിലിന്ധന സ്വാധീനിക്കലുകാരുടെ എണ്ണത്തിലെ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അനുമതി കൊടുത്തതിന്റെ നാലിരട്ടി കൂടുതൽ പ്രവേശനം അനുവദിച്ചു. ഫോസിലിന്ധനവും അതിന്റെ ഒഴുവാക്കലും മുഖ്യവിഷയം ആയിരിക്കുന്ന സമയത്താണ് ഇതുണ്ടായത്. സമ്മേളനത്തിൽ നിന്ന് മലിനീകരണക്കാരുടെ പുറത്താക്കൽ വേണമെന്ന് ആഗോള തെക്കൻ രാജ്യങ്ങളും, പൊതു ഉദ്യോഗസ്ഥരും, ഐക്യരാഷ്ട്ര constituencies, വിശാല പൊതു സമൂഹവും ആവശ്യപ്പെടുന്നു.
— സ്രോതസ്സ് kickbigpollutersout.org | Dec 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.