മുമ്പ് കൊളംബിയയിലെ പോലീസ് ആയുധമണിയിപ്പിച്ച് വെനസ്വലയുടെ സർക്കാരിനെതിരെ ആക്രമിക്കാൻ വിട്ടിരുന്നു എന്ന് ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന Craig Lang എന്ന ഒരു അമേരിക്കക്കാരനെതിരായ FBI പ്രമാണപത്രികയിൽ പറയുന്നു. ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന മറ്റൊരു സവർണ്ണ ദേശീയവാദി Paul Gray ഉം വെനസ്വലയുടെ സർക്കാരിനെ മറിച്ചിടാനായി നിയോഗിക്കപ്പെട്ട ആളായിരുന്നു എന്ന് അട്ടിമറി നേതാവായ Juan Guaidó ന്റെ മുമ്പത്തെ ഒരു കൂട്ടാളി പറഞ്ഞു. വെനസ്വലയിലേക്ക് കടക്കാനുള്ള ചിലവ് കണ്ടെത്താനായി ഫ്ലോറിഡയിലെ ഒരു ദമ്പതിമാരെ കൊന്ന് അവരെ കൊള്ളയടിച്ചതിന് Lang നെ അമേരിക്ക അന്വേഷിക്കുന്നുണ്ട്. ഇയാൾ ഉക്രെയ്നിൽ പീഡനവും കൊലപാതകവും നടത്തി എന്നും FBI കുറ്റമാരോപിക്കുന്നു. അമേരിക്കയിലെ നാല് നവ-നാസി സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇയാൾ ഇപ്പോൾ ഉക്രെയ്നിലെ Georgian Foreign Legion ൽ ആണ് പ്രവർത്തിക്കുന്നത്.
— സ്രോതസ്സ് thegrayzone.com | Jun 5, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.