University of Pennsylvania യുടെ പ്രസിഡന്റായ Elizabeth Magill രാജിവെച്ചു. കഴിഞ്ഞ ദിവസത്തെ ജനപ്രതിനിധിസഭ വിദ്യാഭ്യാസ കമ്മറ്റിയിലെ വാദത്തിൽ എടുത്ത നിലപാട് കാരണമാണിത്. UPenn ബോർഡ് ചെയർമാൻ Scott Bok ആണ് ഈ വിവരം അറിയിച്ചത്. അദ്ദേഹവും ഉടൻ രാജിവെക്കും.
വലതുപക്ഷ റിപ്പബ്ലിക്കനും ട്രമ്പ് അനുകൂലിയുമായ ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി Elise Stefanik ആണ് Magill നേയും ഒപ്പം Harvard പ്രസിഡന്റ് Claudine Gay നേയും MIT പ്രസിഡന്റിന്റ് Sally Kornbluth നേയും ചോദ്യം ചെയ്തത്.
Stefanik ന്റെ ചോദ്യം ചെയ്യൽ –
REP. ELISE STEFANIK: ഇത് അതേ-അല്ല ചോദ്യമാണ്. ഞാൻ ചോദിക്കട്ടേ. താങ്കൾ ഹാർവാർഡ് പ്രസിഡന്റാണ്. അതുകൊണ്ട് ഞാൻ മനസിലാക്കുന്നു, “intifada” എന്ന വാക്ക് താങ്കൾക്ക് പരിചിതമല്ലേ?
CLAUDINE GAY: അതേ, ഞാൻ ആ വാക്ക് കേട്ടിട്ടുണ്ട്.
REP. ELISE STEFANIK: ഇസ്രായേൽ-അറബ് തർക്കത്തിന്റെ സന്ദർഭത്തിൽ, പൗരൻമാർക്കെതിരായ ആക്രമവും യഹൂദ വംശഹത്യ ഉൾപ്പടെയുള്ള അക്രമാസക്തമായ സായുധ എതിർപ്പിനുള്ള ആഹ്വാനമാണ് “intifada” എന്ന വാക്കിന്റെ ഉപയോഗം എന്ന് നിങ്ങൾ മനസിലാക്കുന്നു. നിങ്ങൾക്ക് അത് അറിയാമോ?
CLAUDINE GAY: അത്തരത്തിലെ വിദ്വേഷ പ്രസംഗം വ്യക്തിപരമായി എനിക്ക് യോജിക്കാത്തതാണ് …
REP. ELISE STEFANIK: ശരി, ഞാൻ നിങ്ങളോട് ചോദിക്കട്ടേ:
“നദി മുതൽ കടൽ വരെ” എന്നോ “intifada” എന്നോ യഹൂദരുടെ കൊല്ലുന്നതിനെക്കുറിച്ചോ എന്ന് വാദിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷകർക്കും എതിരെ ശിക്ഷാ നടപടി എടുക്കുമോ? പ്രവേശന വാഗ്ദാനം റദ്ദാക്കുമോ?
CLAUDINE GAY: ഞാൻ പറഞ്ഞത് പോലെ അത്തരത്തിലെ വിദ്വേഷ, വീണ്ടുവിചാരമില്ലാത്ത, കടന്നാക്രമിക്കുന്ന പ്രസംഗം വ്യക്തിപരമായി എനിക്ക് യോജിക്കാത്തതാണ്. …
REP. ELISE STEFANIK: Penn ലെ Ms. Magill, യഹൂദരുടെ വംശഹത്യ ആഹ്വാനം
Penn ന്റെ നിയമങ്ങളേയും code of conduct നേയും ലംഘിക്കുമോ? തെറ്റോ ശരിയോ?
LIZ MAGILL: ആ പ്രസംഗം പെരുമാറ്റം ആയി മാറിയാൽ അത് ഉപദ്രവം ആകും. ശരിയാണ്.
REP. ELISE STEFANIK: ഞാൻ ചോദിക്കുന്നു, യഹൂദരുടെ വംശഹത്യ ആഹ്വാനം ഭീഷണിപ്പെടുത്തലോ ബുദ്ധിമുട്ടിക്കലോ ആകുമോ?
LIZ MAGILL: അത് നേരിട്ടും തീവൃവും സ്വാധീനിക്കുന്നതും ആയാൽ അത് ബുദ്ധിമുട്ടിക്കലാണ്
REP. ELISE STEFANIK: അപ്പോൾ ഉത്തരം അതേ എന്നാണ്.
LIZ MAGILL: അത് സന്ദർഭ-അടിസ്ഥാനത്തിലെ തീരുമാനമാണ് ജനപ്രതിനിധി.
പെൻസിൽവാനിയ സർവ്വകലാശാല പ്രസിഡന്റ് Elizabeth Magill ശനിയാഴ്ച രാജ്യ പ്രഖ്യാപിച്ചു. എന്നാലും അവർ അദ്ധ്യാപന ജോലി തുടരും. കാമ്പസിൽ നടന്ന Palestine Writes Literature Festival ന് കൊടുത്ത അനുമതി റദ്ദാക്കാത്തതിന്റെ പേരിൽ പെൻസിൽവാനിയ സർവ്വകലാശാലയുടെ പ്രധാന സംഭാവനാദാദാക്കൾ സെപ്റ്റംബർ മുതൽക്കേ അവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാരുന്നു.
— സ്രോതസ്സ് democracynow.org | Dec 11, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.