ഞായറാഴ്ച [19 മാർച്ച്], രണ്ട് ഇസ്രായേലി തീവൃവാദികൾ ജറുസലേമിലെ Gethsemane ന്റെ ഗ്രീക്ക് ഓർത്തഡോക്സ് സഭ പള്ളിയിൽ പ്രവേശിച്ച് സ്വത്തുക്കൾ നശിപ്പിക്കുകയും പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ആർച്ച് ബിഷപ്പ് Joachim നെ പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോയിൽ രേഖപ്പെടുത്തി. ആക്രമകാരികളെ അറസ്റ്റ് ചെയ്തു. പള്ളികളേയും, സെമിനാരികളേയും, കൃസ്ത്യാനികളുടെ സ്വത്തിനും ലക്ഷ്യം വെച്ച് തീവൃവാദി ഇസ്രായേൽ സംഘങ്ങൾ നടത്തുന്ന ഭീകര ആക്രമണങ്ങൾ ഒരു ദൈനംദിന സംഭവമായി മാറിയിരിക്കുകയാണെന്ന് ജറുസലേമിലെ പാത്രിയാർക്കേറ്റ് പ്രതിനിധാനം ചെയ്യുന്ന Patriarch Theophilis III ഞായറാഴ്ച പത്രപ്രസ്ഥാവനയിൽ പറഞ്ഞു.
— സ്രോതസ്സ് mondoweiss.net | Jeff Wright | Mar 22, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.