ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും ഗൗരകരമായതിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. 1950 – 2015 കാലത്ത് പ്ലാസ്റ്റിക്കിന്റെ 90% ഉം കുഴിച്ചിടുകായോ കത്തിച്ച് കളയുയോ പരിസ്ഥിതിയിലേക്ക് ചോരുകയോ ആണുണ്ടായത്. പ്ലാസ്റ്റിക് മാലിന്യം സര്‍വ്വവ്യാപിയായാണ്. നദികളിൽ, തടാകങ്ങളിൽ, സമുദ്രങ്ങളിൽ മുതൽ റോഡുകൾ തീരപ്രദേശം തുടങ്ങി എല്ലായിടത്തും അതുണ്ട്. “നാം ശ്വസിക്കുന്ന വായുവിലും, നാം കഴിക്കുന്ന ആഹാരത്തിലും, നാം കുടിക്കുന്ന വെള്ളത്തിലും” അതുണ്ട്. ആഴ്ച തോറും 5 ഗ്രാമോ അല്ലെങ്കിൽ ഒരു ക്രഡിറ്റ് കാർഡിന് തുല്യം അളവ് പ്ലാസ്റ്റിക് നാം അകത്താക്കുന്നു എന്ന് ഒരു പഠനം കണക്കാക്കുന്നു. ലോകം മൊത്തം ഉൽപ്പാദിപ്പിച്ച ഒറ്റ പ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പകുതിയിൽ കൂടുതലും ഉത്പാദിപ്പിച്ചതിന്റെ ഉത്തരവാദിത്തമുള്ള 20 പെട്രോ കെമിക്കൽ കമ്പനിളിൽ ചിലത് ഏറ്റവും വലിയ എണ്ണ പ്രകൃതിവാതക കമ്പനികളാണ്. ഉദാഹരണത്തിന് ExxonMobil ആണ് ഒറ്റ പ്രാവശ്യം ഉപയോഗിക്കാവുന്ന പോളിമറുകളുടെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകൻ.
പ്ലാസ്റ്റിക് പുനചംക്രമണ ക്ഷമതയെക്കുറിച്ചുള്ള ദശാബ്ദങ്ങളായി നടക്കുന്ന തട്ടിപ്പിന്റേയും വഞ്ചനയുടേയും സംഘടിത പരിപാടിയാണ് പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തെിന്റെ അടിത്തറ. പ്ലാസ്റ്റിക് പുനചംക്രമണം സാങ്കേതികമായോ സാമ്പത്തികമായോ സാദ്ധ്യമല്ല എന്ന ദീർഘകാലത്തെ അറിവുണ്ടായിട്ടും പെട്രോ കെമിക്കൽ കമ്പനികൾ, പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാനായി സ്വതന്ത്രമായി അവരുടെ വ്യവസായ വാണിഡ്യ സംഘടനകളിലൂടെയും മുൻനിര സംഘങ്ങളിലൂടെയും പ്ലാസ്റ്റിക് മാലിന്യത്തിന്റെ പരിഹാരമായിട്ട് പ്ലാസ്റ്റിക് പുനചംക്രമണത്തിന്റെ സാദ്ധ്യത മാർക്കറ്റിങ് തട്ടിപ്പും പൊതു വിദ്യാഭ്യാസ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഈ ശ്രമം പ്ലാസ്റ്റിക് കമ്പോളത്തെ ഫലപ്രദമായി സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്തു. അതേ സമയം പ്ലാസ്റ്റിക് ചവറുകളേയും മലിനീകരത്തേയും അർത്ഥവത്തായി അഭിമുഖീകരിക്കുകയും ചെയ്യാനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകുന്നത് വൈകിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് ദശാബ്ദങ്ങളിൽ ഫോസിൽ ഇന്ധനങ്ങളും മറ്റ് പെട്രോ കെമിക്കൽ കമ്പനികളും പ്ലാസ്റ്റിക് പുനചംക്രമണത്തിന്റെ തെറ്റായ വാഗ്ദാനത്തെ ഉപയോഗിച്ച് പുതിയ പ്ലാസ്റ്റിക്കിന്റെ ഉത്പാദനത്തെ അത്യധികം വർദ്ധിപ്പിച്ചു. അത് ആഗോള പ്ലാസ്റ്റിക് ചവറ് പ്രതിസന്ധി സൃഷ്ടിക്കുകയും നിലനിർത്തുകയും അതിന്റെ പ്രത്യാഘാതങ്ങൾ സഹിക്കാനായി ഉപേക്ഷിക്കപ്പെട്ട സമൂഹങ്ങളിൽ വലിയ വില അടിച്ചേൽപ്പിക്കുകയും ചെയ്തു.
— സ്രോതസ്സ് climateintegrity.org | Feb 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.