പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്

മെയ് 11 ന് കൈയ്യേറിയ പടിഞ്ഞാറെ കരയിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് മുമ്പിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടക്ക് ഇസ്രായേൽ പട്ടാളക്കാർ അവളുടെ തലക്ക് വെടിവെച്ചു. വ്യക്തമായി “press” എന്ന് എഴുതിയിട്ടുണ്ടായിരുന്ന നീല ഹെൽമറ്റും നീല flak ജാക്കറ്റും ഷെറീനും മറ്റ് റിപ്പോർട്ടർമാരും ധരിച്ചിട്ടുണ്ടായിരുന്നു. അറബ് ലോകത്തെ പ്രധാനപ്പെട്ട ടിവി മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഷെറീൻ. അൽ ജസീറയോടൊത്ത് അവർ കാൽ ശതാബ്ദമായി പ്രവർത്തിച്ചിരുന്നു. അവർ അമേരിക്കൻ പൗരയും ആയിരുന്നു.

അവരുടെ മരണത്തിന് ആറ് മാസങ്ങൾക്ക് ശേഷവും ആരേയും ഉത്തരവാദിത്തത്തിൽ കൊണ്ടുവന്നിട്ടില്ല. മാസങ്ങളായുള്ള സമ്മർദ്ദത്തിന് ശേഷം ബൈഡൻ സർക്കാർ അവരുടെ കൊലപാതകത്തെക്കുറിച്ച് ഒരു FBI അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ സഹകരിക്കാൻ ഇസ്രായേൽ തയ്യാറായില്ല. അവരുടെ മരണത്തിന് ആദ്യം പാലസ്തീൻകാരെയാണ് ഇസ്രായേൽ കുറ്റപ്പെടുത്തിയത്. തെളിവുകൾ “inconclusive,” അല്ലെന്ന് പിന്നെപ്പറഞ്ഞു. പാലസ്തീൻകാർ വെടിവെച്ചതിന് പകരമായി ഇസ്രായേൽ പട്ടാളം വെടിവെച്ചപ്പോൾ യാദൃശ്ചികമായി വെടിയേറ്റതാണെന്ന് പിന്നെ കഥ മാറ്റി. എന്നാൽ Shireen Abu Akleh ന് വെടിയേറ്റപ്പോൾ അവിടെ വെടിവെപ്പ് യുദ്ധം നടക്കുന്നുണ്ടായിരുന്നില്ല എന്നാണ് സാക്ഷികളും ആ പ്രദേശത്തെ വീഡിയോകളും വ്യക്തമാക്കുന്നത്. ഷെറീന്റെ കൊലപാതകത്തിലെ ഇസ്രായേലിന്റെ ആഖ്യാനത്തെ വെല്ലുവിളിക്കുന്നതാണ് Al Jazeera, The New York Times, CNN തുടങ്ങി മറ്റ് മാധ്യമങ്ങൾ നടത്തിയയ അന്വേഷണം.

— സ്രോതസ്സ് democracynow.org | Dec 02, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ