ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യയിൽ പിന്നോക്ക ജാതി വിഭാഗങ്ങൾ അടിച്ചമർത്തൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അതിന് മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നിരുന്നാലും പല മേഖലകളിലും അവരെ ഒഴിച്ച് നിർത്തുകയാണ്. അത്തരത്തിലൊരു രംഗമാണ് മാധ്യമ രംഗം.
മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം കാല് എന്നാണ് പറയുന്നത്. എന്നാൽ ഇൻഡ്യയിലെ മാധ്യമ സ്ഥാപനങ്ങളിൽ വളരെ കുറവ് പിന്നോക്ക ജാതിക്കാരെ ജോലി ചെയ്യുന്നുള്ളു. അതിൽ ദളിതരുടേയും ആദിവാസികളുടേയും പ്രാതിനിധ്യം അതിലും കുറവാണ്. ഇൻഡ്യയുടെ മൊത്തത്തിലുള്ള അവസ്ഥ നമുക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ ജനാധിപത്യത്തിന്റെ തുരുത്ത് എന്ന് പറയാവുന്ന ഉൾക്കൊള്ളുന്നതും ആധുനികവും ഏല്ലാറ്റിലും ഉയർന്ന് നിൽക്കുന്നതും ആയ നമ്മുടെ കൊച്ചു കേരളം അതിൽ നിന്ന് വ്യത്യസ്ഥമാണ്.
ഇവിടെ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾക്ക് പിന്നോക്ക ജാതിക്കാരോട് വലിയ സ്നേഹമാണുള്ളത്. ഉദാഹരണത്തിന് അടുത്തകാലത്ത് കേരളത്തിലെ ദളിതർക്ക് ഒന്നരകോടി രൂപയുടെ അടിയന്തിര സഹായം കിട്ടുന്നത് തടയാനും ജന്മനാ തന്നെ ഉന്നത ശേഷിയുള്ളവരായിട്ടു കൂടി അവരെ കഴിവില്ലാത്തവരാണെന്ന് ചിത്രീകരിക്കാനുമുള്ള വരേണ്യ വർഗ്ഗ ശ്രമത്തിനെതിരെ ഒറ്റക്കെട്ടായാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രതികരിച്ചത്. ദളിതരേയും സ്ത്രീകളേയും ആക്രമിക്കുന്ന തമ്പ്രാൻമാർക്കെതിരെ മാധ്യമ സിംഗംങ്ങളും സിംഗിണികളും വാളെടുത്ത് ഉറഞ്ഞ് തുള്ളി. മാധ്യമക്കാരുടെ സാമാന്യയുക്തിയും തിരിച്ചറിവും ഇല്ലാത്ത ആക്രോശങ്ങൾ കേട്ട് ഭയന്ന വരേണ്യവർഗ്ഗത്തിന് ഓടി ഒളിക്കേണ്ടതായും വന്നു.
അപ്പോഴും ഒരു സിനിമ പോലും എടുക്കാൻ കഴിയാതെ അടിച്ചമർത്തപ്പെട്ട് പീഡിപ്പിക്കപ്പെടുന്ന പിന്നോക്ക ജാതി ജനങ്ങളുടെ ഉന്നമനത്തിനായി മാധ്യമങ്ങൾ നൂറ്റാണ്ടുകളായി നടത്തുന്ന ഈ ശ്രമങ്ങൾ ഇതുവരെയും പൂർണ്ണമായി ഫലവത്താവുന്നില്ല. പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള കഠിന ശ്രമത്തിന്റെ തിരക്കായതിനാൽ തങ്ങളുടെ സ്ഥാപനങ്ങളിൽ കറുത്തവരുടേയും ദളിതരുടേയും പ്രാതിനിധ്യം ഉറപ്പാക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലെ 80% ജനങ്ങളും കറുത്തവരാണല്ലോ. എന്നിട്ടും എന്തുകൊണ്ട് അവരെ സ്ക്രീനിൽ കാണുന്നില്ല.
ആ സ്ഥിതി മാറണം എന്ന് കേരള ദൃശ്യ മാധ്യമങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് ജേണലിസം പാസായ ദളിതർക്ക് കുറഞ്ഞത് 10% എങ്കിലും സംവരണം കൊടുത്ത് തങ്ങളുടെ മാധ്യമസ്ഥാപനങ്ങളിൽ അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കാനായുള്ള ഒരു അടിയന്തി പരിപാടി അവർ ആസൂത്രണം ചെയ്യുകയാണ്. അവതാകരിൽ പകുതി കറുന്ന സ്ത്രീകളാകണം എന്നും അവർ കരുതുന്നു.
ജേണലിസം പഠിച്ച ദളിതരും സ്ത്രീകളും ഉടനേ തന്നെ ചാനലുകളുമായി ബന്ധപ്പെടേണ്ടതാണ്.
***
ഓടോ:
ട്രമ്പിനെ സൃഷ്ടിച്ചത് അമേരിക്കയിലെ മാധ്യമങ്ങളാണ്. അയാളുടെ വിദ്വേഷ പ്രസംഗങ്ങളും, വിഢിത്തങ്ങളും, കള്ളങ്ങളും പ്രചരിപ്പിക്കാതെ അവർ അവഗണിച്ചിരുന്നുവെങ്കിൽ അത്തരം ഒരു മുതലാളിത്ത-ശ്രദ്ധാമാറ്റ-കോമാളി ഉണ്ടാകുകയില്ലായിരുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, after neritam. append wordpress. and then press enter key.