അടുപ്പിച്ചുള്ള 5 വർഷങ്ങളായി ഈ വർഷവും വാർഷിക സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ പരാജയപ്പെട്ടു. ഓഡിറ്റ് ചെയ്യപ്പെട്ട 27 സൈനിക ഏജൻസികളെ ഓഡിറ്റ് ചെയ്തതിൽ 7 എണ്ണം ഓഡിറ്റ് പാസായി. ഒരെണ്ണത്തിന് qualified opinion (പ്രശ്നങ്ങൾ പരിഹരിച്ചാൽ ഓഡിറ്റ് പാസാകുന്നതിന് പറയുന്നത്) കിട്ടി. കഴിഞ്ഞ വർഷത്തെ അതേ സ്ഥിതിയാണിതെന്ന് Pentagon Comptroller ആയ Mike McCord ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
$3.5 ലക്ഷം കോടി ഡോളറിലധികം വരുന്ന പ്രതിരോധ വകുപ്പ് ആസ്തികളെ ഉൾപ്പെടുത്തിയ ഈ പ്രക്രിയയുടെ സമയത്ത് 1,600 ഓഡിറ്റർമാർ 220 പ്രാവശ്യം നേരിട്ട് സ്ഥല സന്ദർശനം നടത്തുകയും 750 പ്രാവശ്യം virtual സ്ഥല സന്ദർശനം നടത്തുകയും ചെയ്തു. 29,000 ൽ അധികം രേഖകൾ അവർ പരിശോധിച്ചു. ചരിത്രത്തിലാജ്യമായി പെന്റഗണിൽ 2018 ൽ നടത്തിയ ഓഡിറ്റ് ഉൾപ്പടെ അത് മുതൽക്കുള്ള എല്ലാ ഓഡിറ്റുകളിലും പെന്റഗൺ പരാജയപ്പെട്ടു.
— സ്രോതസ്സ് breakingdefense.com | Nov 16, 2022
[യുദ്ധം ലാഭകരമായ ഒരു ബിസിനസാണ്]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.