ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി

യുദ്ധക്കുറ്റാരോപണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണം മുടക്കാനായി ICCയുടെ മുതിർന്ന ഉദ്യോഗസ്ഥരേയും പാലസ്തീൻ മനുഷ്യാവകാശ പ്രവർത്തകരേയും ഒരു ദശാബ്ദമായി ഇസ്രായേൽ രഹസ്യാന്വേഷണം നടത്തുകയാണ് എന്ന് +972 Magazine, Local Call, Guardian ഉം സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

കോടതിയുടെ ഇപ്പോഴത്തെ പ്രധാന പ്രോസിക്യൂട്ടറായ Karim Khan, അദ്ദേഹത്തിന്റെ മുൻഗാമിയായ Fatou Bensouda, ഒരു ഡസൻ മറ്റ് ICC, UN ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ സമൂഹം 2015 മുതലുള്ള പല ഏജൻസികളുടെ പ്രവർത്തനത്തിൽ രഹസ്യാന്വേഷണം നടത്തി വരുന്നു.

പ്രോസിക്യൂട്ടറുടെ ഓഫീസിൽ പാലസ്തീൻ അതോറിട്ടി സമർപ്പിച്ച രേഖകളും ഇസ്രായേൽ രഹസ്യാന്വേഷണ സംഘം നിരീക്ഷിച്ചു. അന്വേഷണത്തിന്റെ കേന്ദ്രമായ രേഖകൾ സമർപ്പിച്ച നാല് പാലസ്തീൻ മനുഷ്യാവകാശ സംഘടനകളുടെ ജോലിക്കാരേയും അവർ രഹസ്യാന്വേഷണം നടത്തി.

ഒക്റ്റോബർ 7 ന് ശേഷമുള്ള യുദ്ധക്കുറ്റങ്ങളുടേയും മനുഷ്യത്വത്തിനെതിരായ അക്രമങ്ങളുടേയും പേരിൽ നെതന്യാഹുവിനേയും പ്രതിരോധ മന്ത്രി Yoav Gallant നേയും ഹമാസിന്റെ മൂന്ന് നേതാക്കളേയും അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പ്രസിദ്ധപ്പെടുത്തണമെന്ന് കഴിഞ്ഞ ആഴ്ച ഖാൻ പ്രഖ്യാപിച്ചിരുന്നു.

— സ്രോതസ്സ് 972mag.com | May 28, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ