ശക്തമായ തൊഴിൽ കമ്പോളത്തിന്റെ ഗുണങ്ങളെ മറികടന്ന 2022 ലെ പണപ്പെരുപ്പ ആഘാതം കാരണം ശരാശരി വീട് വരുമാനം 2.3% കുറഞ്ഞു എന്ന് വരുമാനം, ദാരിദ്ര്യം, ആരോഗ്യ ഇൻഷുറൻസ് ഇവയെക്കുറിച്ചുള്ള 2022 ലെ Census Bureau ഡാറ്റ പറയുന്നു. Supplemental Poverty Measures (SPM) ന്റെ അടിസ്ഥാനത്തിലെ ദാരിദ്ര്യ നിർണ്ണയം പ്രകാരം വലിയ വർദ്ധനവാണ് ദാരിദ്ര്യത്തിലുണ്ടായിരിക്കുന്നത്. മൊത്തത്തിലെ SPM ദാരിദ്ര്യ നിരക്ക് 4.6% വർദ്ധിച്ച് 12.4% ൽ എത്തി. അതേ സമയം കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഇരട്ടിയിലധികമായി. 5.2% ൽ നിന്ന് 12.4% ആയാണ് അത് വർദ്ധിച്ചത്. ഈ ദാരിദ്ര്യ വർദ്ധനവ് പണപ്പെരുപ്പ ആഘാതത്തിന്റെ ഫലമാണ്. അതിലും പ്രധാനമായി മഹാമാരി സമയത്തെ സഹായ പദ്ധതികൾ അവസാനിപ്പിക്കുന്ന നയ തെരഞ്ഞെടുക്കൽ കാരണമാണ് ദാരിദ്ര്യം വർദ്ധിച്ചത്. പ്രത്യേകിച്ചും Child Tax Credit (CTC) പ്രത്യേകിച്ചും കുട്ടികളുടെ ദാരിദ്ര്യം കഷ്ടത്തിലാക്കി.
— സ്രോതസ്സ് epi.org | Sep 12, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.