കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ

Columbia Law Review അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രശസ്തവുമായ നിയമ ജേണലുകളിൽ ഒന്നാണ്. തിങ്കളാഴ്ച മുതൽ അത് പ്രവ‍ത്തിക്കുന്നില്ല. ഈ പ്രക്ഷേപണത്തിന്റെ സമയത്തും ColumbiaLawReview.org കാണിക്കുന്നത് “under maintenance” എന്നെഴുതിയ ഒരു സ്ഥിര പേജാണ്.

അത് പൂർണ്ണമായും സത്യമല്ല. വെബ് സൈറ്റ് അടച്ചിടാനുള്ള ഒരു ഞെട്ടിക്കുന്ന നീക്കം Columbia Law Review ന്റെ ഡയറക്റ്റർ ബോർഡ് എടുക്കുകയാണുണ്ടായത്. പാലസ്തീൻ മനുഷ്യാവകാശ വക്കീൽ Rabea Eghbariah എഴുതിയ “Toward Nakba as a Legal Concept” എന്ന ലേഖനം നീക്കം ചെയ്യണമെന്ന ബോർഡിന്റെ അപേക്ഷ പ്രസിദ്ധീകരണത്തിന്റെ വിദ്യാർത്ഥി എഡിറ്റർമാർ വിസമ്മതിച്ചതിനെ ഫലമായാണ് ഇത്. ആ ലേഖനം പ്രസിദ്ധീകരിക്കരുതെന്ന് ജേണലിന്റെ ഡയറക്റ്റർ ബോർഡ് തങ്ങളെ നിർബന്ധിച്ചു എന്ന് Columbia Law Review യിലെ വിദ്യാർത്ഥി എഡിറ്റർമാർ പറഞ്ഞു. അവർ അത് വിസമ്മതിക്കുകയും തിങ്കളാഴ്ച ആ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന് പ്രതികരണമായി അദ്ധ്യാപകരും Columbia University’s law school ന്റെ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന ബോർഡ് law review ന്റെ വെബ് സൈറ്റ് മൊത്തത്തിൽ അടച്ചുപൂട്ടി.

— സ്രോതസ്സ് democracynow.org | Jun 05, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ