അമേരിക്കയിലെ കറുത്ത ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ (വിരുദ്ധ) മാധ്യമ അകൗണ്ടുകളുൾപ്പടെയുള്ള ഒരു പ്രചരണ പരിപാടി ഇസ്രായേൽ സർക്കാർ 2023ൽ തുടങ്ങി.
ഇസ്രായേൽ അനുകൂല ഉള്ളടക്കം സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ Marketing സ്ഥാപനമായ Stoic ന് $20 ലക്ഷം ഡോളർ ഇസ്രായേലിന്റെ Ministry of Diaspora Affairs നൽകി എന്ന് ഒക്ടോബർ 2023 ന് New York Times റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധ സമയത്ത് പാലസ്തീനിലെ പൗരൻമാരെക്കുറിച്ച് ധാരാളം അമേരിക്കക്കാർക്ക് വ്യാകുലത ഉണ്ടായിരുന്നപ്പോഴായിരുന്നു അത്.
കറുത്തവരും ഡമോക്രാറ്റുകളുമായ അമേരിക്കയിളെ ജനപ്രതിനിധികളെ ലക്ഷ്യം വെച്ച് X (മുമ്പത്തെ ട്വിറ്റർ), ഫേസ്‍ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങ മാധ്യമങ്ങളിൽ ഇസ്രായേൽ അനുകൂല വ്യാജ അകൗണ്ടടുകൾ Stoic സൃഷ്ടിച്ചു.
വ്യാജ പോസ്റ്റുകൾ നിർമ്മിക്കാനായി പ്രധാനമായും ChatGPT ആണ് ഉപയോഗിച്ചത്. ഇസ്രായേലിന്റെ സൈന്യത്തിന് ധനസഹായം കൊടുക്കണമെന്ന് രാഷ്ട്രീയക്കാരോട് അപേക്ഷിക്കുന്നവയായിരുന്നു പോസ്റ്റുകൾ. വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകൾക്ക് പുറമേ, വ്യാജ വെബ് സൈറ്റുകളും ലേഖനങ്ങളും Stoic നിർമ്മിച്ചു.
“ലക്ഷ്യവെച്ച് രാജ്യങ്ങളിലെ യഹൂദ വിദ്യാർത്ഥികൾ, ആഫ്രിക്കനമേരിക്കക്കാർ, വ്യാകുലതയുള്ള പൗരൻമാർ പോലുള്ള തദ്ദേശീയരായ ആളുകളാണെന്ന വ്യാജേനയാണ് അകൗണ്ടുകളുണ്ടാക്കിയത്,” എന്ന്
Meta യുടെ quarterly adversarial threat report ൽ പറയുന്നു. വ്യാജ അകൗണ്ടുകൾക്ക് 40,000 പിൻതുടരലുകാരുണ്ടായിരുന്നു. കൂടുതലും bots ആണ് എന്ന് New York Times പറഞ്ഞു.
— സ്രോതസ്സ് yahoo.com | Jul 29, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.