സംസ്ഥാനത്തെ മുമ്പത്തെ ഉദ്യോഗസ്ഥരെ മിഷിഗൺ സുപ്രീം കോടതി ശരിക്കും ശിക്ഷിക്കാത്തതിൽ ഫ്ലിന്റിലെ ജനങ്ങൾ നിരാശയും വെറുപ്പും പ്രകടിപ്പിച്ചു. നഗരത്തിലെ ജല പ്രതിസന്ധിയുടെ ഉത്തരവാദിത്തം വൈകിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
ഒരു ലക്ഷം ആളുകളെ വിഷം കൊടുത്ത അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ദുരതന്തങ്ങളിലൊന്നായ ഈ പ്രശ്നത്തിൽ ആരേയും ക്രിമിനലായി ഉത്തരവാദിത്തത്തിൽ കൊണ്ടുവന്നിട്ടില്ല എന്ന് Flint Rising പ്രസ്ഥാവനയിൽ പറഞ്ഞു. 6-0 വിധിയിൽ ഈ സംഘം അവരുടെ അസംതൃപ്തി അറിയിച്ചു.
ഫ്ലിന്റിലെ ജല പ്രതിസന്ധി തുടങ്ങിയിട്ട് 2,986 ദിവസങ്ങളായി. വർഷം മുഴുവനും ഫ്ലിന്റിലെ താമസക്കാർ സംസ്ഥാന ദേശീയ തലസ്ഥാനത്ത് പോയി പ്രശ്നം അവതരിപ്പിച്ചതാണ്. ജാഥകൾ നടത്തിയതാണ്. സമുദായത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ്.
— സ്രോതസ്സ് commondreams.org | Jessica Corbett | Jun 29, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.