200 ൽ അധികം ആയുധങ്ങൾ സംഭരിക്കുകയും ഇംഗ്ലണ്ടിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്ത മൂന്ന് നവ-നാസി തീവൃവാദികളെ ജയിലിടച്ചു. അവർക്ക് 8 ഉം 11 ഉം വർഷം ശിക്ഷയാണ് അവർക്ക് കൊടുത്തിരിക്കുന്നത്. ഇവർ സമാനചിത്തരായ തീവൃവാദികളുടെ സംഘം ഓൺലൈനിൽ രൂപീകരിച്ചു. അവരുടെ ലക്ഷ്യത്തിനായി യുദ്ധം ചെയ്യാൻ തയ്യാറായവരായിരുന്നു അവർ. Leeds ലെ ഇസ്ലാമിക് സെന്റർ ആക്രമിക്കുകയും ഇമാമിനെ പീഡിപ്പിക്കാനും അവർ തീരുമാനിച്ചിരുന്നു. തിരിച്ചറിയാതിരിക്കാനും രക്ഷപെടാനുമുള്ള വഴി അവർ നേരത്തെ തയ്യാറാക്കി. ഒരു വംശീയ യുദ്ധം ഉടൻ നടക്കുമെന്ന് അവർ വിശ്വസിക്കുന്നു. പീഡിപ്പിക്കാനും ആക്രമിക്കാനുമുള്ള മുസ്ലീം പള്ളികൾ, ഇസ്ലാമിക പഠന കേന്ദ്രങ്ങൾ, യഹൂദ പള്ളികൾ ഉൾപ്പടെയുള്ള ലക്ഷ്യങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു.
— സ്രോതസ്സ് theguardian.com | 18 Oct 2025
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.