ടെക്സാസിൽ ഏറ്റവും പുതിയതായ മരിച്ച രണ്ട് ഗർഭിണികളായ സ്ത്രീകളിൽ ഒരാളായ Josseli Barnica ഡോക്റ്റർമാർ അടിയന്തിര ചികിൽസ നൽകാൻ വൈകിയതിനാലാണ് മരിച്ചത്. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് നിൽക്കാതെ ചികിൽസിക്കാനാകില്ല എന്ന ചികിൽസാസംഘം തന്നോട് പറഞ്ഞു എന്ന് അവർ അവരുടെ ഭർത്താവിനെ അറിയിച്ചിരുന്നു.
ഗർഭം അലസിയതിനെ തുടർന്ന് ചികിൽസ വൈകിപ്പിച്ചതിനാൽ ജീവൻ നഷ്ടപ്പെടുന്ന ഏറ്റവും പുതിയതായ കുറഞ്ഞത് രണ്ടാമത്തെ ഗർഭിണിയാണ് Barnica. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ഡോക്റ്റർമാർ നിർത്തുന്നതിനെ തടയുന്നത് സംസ്ഥാനത്തെ കടുത്ത ഗർഭഛിദ്ര നിയമത്തിന്റെ ഇരുണ്ട നിഴലിൽ വരുന്ന കാര്യമാണ്.
ഈ രണ്ടു പേർക്കും ഗർഭഛിദ്രം വേണ്ട എന്നായിരുന്നു ആഗ്രഹം. എന്നാൽ അതിൽ കാര്യമില്ല. ഗർഭസ്ഥ ശിശുവിനേയും അത് വഹിക്കുന്ന സ്ത്രീയുടേയും ജീവനെ സംരക്ഷിക്കുന്നതാണ് നിയമങ്ങളെന്ന് അതിന്റെ വക്താക്കൾ പറയുന്നു. എന്നാൽ പ്രയോഗത്തിൽ കേസിന്റേയും, ജയിൽശിക്ഷയുടേയും, ജോലി നാശത്തിന്റേയും ഭീഷണി ഭയന്ന് ഡോക്റ്റർമാർ ചികിൽസ കൊടുക്കാൻ വിസമ്മതിക്കുന്നു.
2012 ൽ ഗർഭപാത്രം ശൂന്യമാക്കാൻ അയർലാന്റിലെ ഡോക്റ്റർമാർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ septic shock കാരണം മരിച്ച Savita Halappavanar ന്റെ സംഭവുമായി മിക്കവരും ഇതിനെ താരതമ്യപ്പെടുത്തുന്നു. 17ാം ആഴ്ചയാണ് അവരുടെ ഗർഭം അലസിയത്. ചികിൽസക്കായി അവർ കേണുപറഞ്ഞപ്പോൾ “ഇതൊരു കത്തോലിക്ക രാജ്യം ആണ്” എന്നാണ് ഒരു വയറാട്ടി അവരോട് പറഞ്ഞത്. അതിനെ തുടർന്നുണ്ടായ സാമൂഹ്യ പ്രക്ഷോഭത്തിന്റെ ഫലമായി രാജ്യം അവരുടെ കടുത്ത ഗർഭഛിദ്ര നിയമങ്ങൾക്ക് മാറ്റം വരുത്തി.
— സ്രോതസ്സ് propublica.org | Oct 30, 2024
ടെക്സാസിൽ കടുത്ത ഗർഭഛിദ്ര നിയമങ്ങൾ വന്നതിന് ശേഷം ഗർഭിണിയായിരിക്കുമ്പോഴോ പ്രസവം കഴിഞ്ഞുടനേയോ മരിക്കുന്ന സ്ത്രീകളുടെ എണ്ണം 60% വർദ്ധിച്ചു എന്ന് ഒരു പഠനം കണ്ടെത്തി.നിരോധനത്തിന് ശേഷം ശിശുമരണ നിരക്ക് 13% വർദധിച്ചു എന്ന് മറ്റൊരു പഠനവും കണ്ടെത്തി.
— സ്രോതസ്സ് statecourtreport.org | Jan 28, 2025
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.