ഹരിതഗൃഹ വാതക സാന്ദ്രത വർദ്ധിച്ച് 2023 ൽ പുതിയ റിക്കോഡിട്ടു

World Meteorological Organization (WMO) ലെ റിപ്പോർട്ട് അനുസരിച്ച്, വർഷങ്ങളോളം ഭൂമിയലെ താപനില വർദ്ധിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട് 2023 ൽ ഹരിതഗൃഹ വാതക സാന്ദ്രത വർദ്ധിച്ച് പുതിയ റിക്കോഡിട്ടു. മനുഷ്യ വംശത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തോതിൽ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് (CO2) അതിവേഗം കുന്നുകൂടുകയാണ്. വെറും രണ്ട് ദശാബ്ദത്തിൽ 10% ൽ കൂടുതൽ വർദ്ധിച്ചു.

ആഗോളമായി ഉപരിതലത്തിലെ ശരാശരി CO2 സാന്ദ്രത 420.0 parts per million (ppm) ആയി. 2023 ൽ മീഥേൻ 1 934 parts per billion ഉം nitrous oxide 336.9 parts per billion (ppb) ഉം ആയി.
ഈ സംഖ്യകൾ വ്യവസായവൽക്കരണത്ത നിലയിൽ നിന്ന് 151%, 265%, 125% വീതം ഉള്ള വർദ്ധനവാണ്. Global Atmosphere Watch ശൃംഖലയുടെ നിരീക്ഷണ നിലയങ്ങളിലെ ദീർഘകാലത്തെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയത്.

CO2 ന്റെ 2023 ലെ വർദ്ധനവ് 2022 ലെ വർദ്ധനവിനേക്കാൾ കൂടുതലാണ്. എന്നിരുന്നാലും അതിനും മൂന്ന് വർഷം മുമ്പത്തേതിനേക്കാൾ കുറവാണ്. 2 ppm നേക്കാൽ കൂടുതലോടെ 2.3 ppm ന്റെ വാർഷിക വർദ്ധവ് തുടർച്ചയായ 12 ആമത്തെ വർഷവും കണ്ടു.

— സ്രോതസ്സ് wmo.int | 28 Oct 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ