കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ പള്ളിക്ക് ഇസ്രയേലിലെ കുടിയേറ്റക്കാർ തീവെച്ചു. “പ്രതികാരം”, “അറബികൾക്ക് മരണം” എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഹീബ്രുവിൽ കെട്ടിടത്തിന്റെ കവാടത്തിൽ എഴുതിവെച്ചതായി വീഡിയോയിൽ കാണാം. പടിഞ്ഞാറെ കരയിലെ Marda ഗ്രാമത്തിലെ മുസ്ലീങ്ങളുടെ വിശുദ്ധ സ്ഥലത്തിന്റെ കവാടത്തിൽ തീ പിടിച്ചതിന്റെ അടയാളങ്ങൾ കാണാം. തീ വ്യാപിക്കുന്നതിന് മുമ്പ് അത് അണച്ചു.
“Bir al-Walideen പള്ളിക്ക് ഒരുകൂട്ടം കൈയ്യേറ്റക്കാർ തീവെച്ചതിന്റെ വ്യവസ്ഥാപിതമായ ഭീകര ആക്രമണം കണ്ടാണ് വെള്ളിയാഴ്ച മാർഡ ഉണർന്നത്,” എന്ന് മുസ്ലീം ഗ്രാമ തലവനായ Nasfat al-Khufash പറഞ്ഞു.
പടിഞ്ഞാറെ കരയിലും കിഴക്കൻ ജറുസലേമിലും 30 ലക്ഷം പാലാസ്തീൻകാരുടെ ഇടക്ക് 1967 ൽ ഇസ്രായേൽ കൈയ്യേറിയ സ്ഥലത്ത് 7 ലക്ഷം ഇസ്രായേലുകാർ ജീവിക്കുന്നുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. പിടിച്ചെടുത്ത ഭൂമിയിൽ നിർമ്മിച്ച കോളനികൾ നിയമവിരുദ്ധമാണെന്ന് മിക്ക രാജ്യങ്ങളും കരുതുന്നു.
— സ്രോതസ്സ് reuters.com | Dec 20, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.