ലിനക്സിനെ ഫേസ്‍ബുക്ക് വെറുക്കുന്നുണ്ടോ?
ആ OS നെ സൂചിപ്പിക്കുന്ന ഉപയോക്താക്കളുടെ പോസ്റ്റുകൾ സാമൂഹ്യ മാധ്യമ സൈറ്റ് നിഗൂഢമായി എടുത്തുകളയുന്നത് ലിനക്സ് ഇഷ്ടപ്പെടുന്നവരെ അസ്വസ്ഥമാക്കുന്നു.
ഫേസ്‍ബുക്കിന്റെ നിഗൂഢ നിരോധനം എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‍വെയർ OS നെക്കുറിച്ചുള്ള ചർച്ചകളെ തടസപ്പെടുത്തുന്നത് എന്ന് ഗ്നൂ-ലിനക്സ് ജൈവവ്യവസ്ഥയെക്കുറിച്ച് എഴുതുന്ന DistroWatch എന്ന സൈറ്റ് എഴുതിയപ്പോഴാണ് ഈ കാര്യം പുറത്ത് വന്നത്.
DistroWatch ഫേസ്‍ബുക്കിനെ സമീപിച്ചു. എന്നാൽ കമ്പനി ആദ്യം relent ന് വിസമ്മതിച്ചു.
“നിരോധനത്തിന് എതിരെ അപേക്ഷിക്കാൻ ഞാൻ ശ്രമിച്ചു. ലിനക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൈബർസുരക്ഷാ അരിപ്പയിൽ കിടക്കുകയാണെന്ന് അടുത്ത ദിവസം എന്നോട് പറഞ്ഞു. എന്റെ ശ്രമ ഫലമായി എന്റെ ഫേസ്‍ബുക്ക് അകൗണ്ടും പൂട്ടപ്പെട്ടു,” DistroWatch എഴുതി.
“വിരോധാഭാസം എന്തെന്നാൽ അതേ ഫേസ്‍ബുക്കും അതിന്റെ infrastructure ഉം പ്രവർത്തിക്കുന്നത് ലിനക്സിലാണെന്നതാണ്. കൂടാതെ ഇടക്കിടക്ക് ലിനക്സ് ജോലിക്കാരെ ആവശ്യമുണ്ടെന്ന തൊഴിൽ പരസ്യവും അവർ കൊടുക്കാറുണ്ട്,” DistroWatch കൂട്ടിച്ചേർത്തു.
കമ്പനി പിന്നെ കാര്യങ്ങൾ മാറ്റി എന്ന് തോന്നുന്നു. ഇന്ന് മെറ്റ PCMag നോട് പറഞ്ഞു: “ഈ enforcement ഒരു തെറ്റ് പറ്റിയായിരുന്നു. അത് പരിഹരിച്ചു. ഞങ്ങളുടെ സെർവ്വറുകളിൽ ലിനക്സ് ചർച്ചകൾ അനുവദിക്കുന്നു.”
ആദ്യം എന്ത് കാരണത്താലാണ് പ്രശ്നമുണ്ടായത് എന്ന് മെറ്റ പറഞ്ഞില്ല.
— സ്രോതസ്സ് pcmag.com | Michael Kan | Jan 28, 2025
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.